കോഴിക്കോട്: കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ്സിലെ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതിനിടയിൽ ഫോൺ ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ബസിലെ യാത്രക്കാര്‍ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. എട്ട് തവണയാണ് ഏഴ് കിലോമീറ്ററിന് ഇടയിൽ ഡ്രൈവര്‍ ഫോൺ ചെയ്തത്.
മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. നാളെ രാവിലെ 10.00 മണിക്ക് ഫറോക്ക് ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ ഹാജരാകാനാണ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.