Timely news thodupuzha

logo

ഡൽഹിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറായി കുറയും

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ന്യൂഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ സോഹ്‌ന-ദൗസ സെക്ഷൻ ഉദ്ഘാടനം ചെയ്‍തത്. ഇതോടെ ഡൽഹിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്നും ഒറ്റയടിക്ക് മൂന്ന് മണിക്കൂറായി കുറയും. 245 കിലോമീറ്ററിൽ തിരക്കേറിയ ഡൽഹി-ജയ്പൂർ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് ബദലായി വ്യാപിച്ചുകിടക്കുന്ന പാതയാണിത്. 12,150 കോടിയിൽ അധികം രൂപ ചെലവിൽ നിർമ്മിച്ച ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ സോഹ്‌ന-ദൗസ സ്‌ട്രെച്ച് ഹരിയാനയിൽ 160 കിലോമീറ്റർ ദൂരവും ഗുരുഗ്രാം, പൽവാൽ, നുഹ് ജില്ലകളിലൂടെയും കടന്നുപോകുന്നു.

ഗുരുഗ്രാം ജില്ലയിലെ 11 ഗ്രാമങ്ങളും പൽവാലിലെ ഏഴ് ഗ്രാമങ്ങളും നുഹ് ജില്ലയിലെ 47 ഗ്രാമങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ പാതയെ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ മികച്ച റോഡ് ശൃംഖലയുടെ നേട്ടത്തിൻറെ പ്രധാനപ്പെട്ട എക്സ്പ്രസ് ഹൈവേ ആയ 1,380 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേയുടെ നിർണായക ഭാഗമാണ് സോഹ്‌ന-ദൗസ സ്ട്രെച്ച്.

Leave a Comment

Your email address will not be published. Required fields are marked *