കോഴിക്കോട്: വരാഹരൂപമെന്ന കാന്താര സിനിമയിലെ ഗാനം കോപ്പിയല്ലെന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് കാന്തര സിനിമയുടെ അണിയറ പ്രവർത്തകര്‍. ചിത്രത്തിന്‍റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി വരാഹരൂപം കോപ്പി അല്ലെന്ന് കോഴിക്കോട് പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യലുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട കേസില്‍ സ്വാഭാവിക നടപടികളാണെന്നും വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി. കാന്താര സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും തങ്ങളുടെ കാര്യങ്ങളെല്ലാം പോലീസിനോട് ചോദ്യം ചെയ്യലില്‍ വിവരിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.