തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തിയിരുന്ന രാപ്പകൽ സമരം ഇന്ന് അവസാനിപ്പിക്കും. സെക്രട്ടറിയേറ്റിനു മുന്നിൽ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകുന്നേരത്തോടെയാണ് യുഡിഎഫിൻറെ രാപ്പകൽ സമരം തുടങ്ങിയത്.
സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം തുടരാനാണ് പാർട്ടിയുടെ തീരുമാനം. സെക്രട്ടറിയേറ്റിനും ജില്ലകളിലെ കലക്‌ട്രേറ്റിനു മുന്നിലുമാണ് സമരം സംഘടിപ്പിച്ചിരുന്നത്.