വാഷിങ്ടൺ: അമെരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യംപസിലാണ് വെടുവെയ്പ് നടന്നത്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്യംപസിൽ ഉണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. രാത്രി എട്ടരയോടെയാണ് വെടിവെയ്പ്പ് നടന്നത്.
ഈസ്റ്റ് ലാൻസിങ് ക്യംപസിലെ ബെർകെ ഹാളിനു സമീപമാണ് ആദ്യം വെടിവെയ്പ്പ് ഉണ്ടായത്. ശേഷം അരമണിക്കൂർ കഴിഞ്ഞ് വീണ്ടും വെടിവെയ്പ്പുണ്ടായി. മുഖംമൂടി ധരിച്ചയാളാണ് അക്രമം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.