കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് നൃത്ത പരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്. സംസ്ഥാന ഡിഎസ്ടി ഇന്‍റലിജൻസ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്.
തൃശൂരിലെ ഓസ്കർ ഇവന്‍റണ്, കൊച്ചിയിലെ ഇവന്‍റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗ വിഷൻ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ്. പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേറ്റത് വലിയ വിവാദമായിരുന്നു.
പിന്നാലെ സാമ്പത്തിക അട്ടിമറികളും പുറത്തു വന്നിരുന്നു. തുടർന്ന് മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വലിയ സാമ്പത്തിക അട്ടിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജിഎസ്ടി വിഭാഗം റെയ്സ് നടത്തുന്നത്.