ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണവും മൂടൽമഞ്ഞും കാരണം പൊറുതിമുട്ടി രാജ്യതലസ്ഥാനം. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് ഡിഗ്രി സെൽഷ്യസായിരുന്നു അന്തരീക്ഷ തീപനില.
ഇതുമൂലമുള്ള കനത്ത മഞ്ഞും ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണവും മൂലമുള്ള പുകയും കാരണം നഗരങ്ങളില്‍ പലയിടങ്ങളിലും കാഴ്ച പരിധി വളരെ കുറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അന്തരീക്ഷം തെളിഞ്ഞ് കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങള്‍ വൈകി.
എയര്‍ ക്വാളിറ്റി ഇൻഡക്സ് പ്രകാരം ഡൽഹിയിലെ വെള്ളിയാഴ്ചത്തെ സ്ഥിതി അത്യന്തം അപകടകരമായ നിലയിലാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഡല്‍ഹിയിലെ കാലാവസ്ഥ ആറുഡിഗ്രി സെല്‍ഷ്യസിലേക്കുവരെ എത്താന്‍ സാധ്യതയുണ്ടെന്നും ഉയര്‍ന്ന കാലാവസ്ഥ 20 ഡിഗ്രിവരെ മാത്രം ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.