Timely news thodupuzha

കാസർഗോഡ് പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു

കാസർഗോഡ്: പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസുകാരൻ മരിച്ചു. കാസർഗോഡ് കുമ്പള ഭാസ്കര നഗറിലെ അൻവറിൻറേയും മെഹറൂഫയുടെയും മകൻ മുഹമ്മദ് റിഫായി അനസാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടിൽ വെച്ചാണ് കുട്ടി പിസ്തയുടെ തൊലി കഴിച്ചത്. തൊലി തൊണ്ടയിൽ കുടുങ്ങിയതോടെ വീട്ടുകാർ കൈകൊണ്ട് ഒരു കഷണം വായിൽനിന്ന് എടുത്തുമാറ്റി.

പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ രാത്രിയോടെ കുട്ടിക്ക് ശ്വാസ തടസം ഉണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടു പോവും വഴി മരിക്കുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *