Timely news thodupuzha

തോമസ് ഐസക്കിനെതിരെ ഹര്‍ജി നൽകിയ ആൾക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരള നോളജ് മിഷന്‍ ഉപദേഷ്ടാവായി മുന്‍മന്ത്രി തോമസ് ഐസക്കിനെ നിയമിച്ചതിനെതിരേ ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് അറിയിക്കണമെന്നു ഹൈക്കോടതി.

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പൊതുതാത്പര്യ ഹർജികൾ നല്‍കുന്നതെന്നും കോടതി ചോദിച്ചു.

സർക്കാരിന്‍റെ നടപടിക്രമങ്ങൾ ചോദ്യം ചെയ്താണു ഹർജി. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഹർജിക്കാരന് മനസിലായിട്ടുണ്ടോ?. വായിച്ചു മനസിലാക്കിയിട്ടാണോ ഇത്തരം ഹർജികൾ സമർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. കേരള നോളജ് മിഷൻ ഉപദേഷ്ടാവായി തോമസ് ഐസക്കിന്‍റെ നിയമനം ചട്ടവിരുദ്ധമാണെന്നും ഇതിൽ അഴിമതിയുണ്ടെന്നുമാണു ഹർജിയിലെ ആരോപണം.

ഒരു സാങ്കൽപ്പിക വകുപ്പിനും പദ്ധതിക്കുമായി സർക്കാരിന് പ്രതിമാസം ഒരു ലക്ഷം രൂപയിലധികം ചെലവാകുന്നുണ്ടെന്നും ഹർജിക്കാരൻ ആരോപിച്ചു. ഹർജിയുടെ സാധുത ചോദ്യം ചെയ്ത കോടതി, ഇത്തരം പൊതുതാത്പര്യ ഹർജികൾ സമർപ്പിക്കുന്നത് നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചതായും അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *