ആലുവ: ആലുവയിൽ സ്വകാര്യ പണമിടപാട് നടത്തിയുരുന്ന അശോകനെന്നയാളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും പിടിച്ചെടുത്തു. ആലുവയിൽ വാടകക്ക് താമസിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീൻ.
ബാംഗളൂർ സ്ഫോടന കേസിലും പ്രതിയായിരുന്നു ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു. നാളെ കൊച്ചി എൻ.ഐ.എ ആസ്ഥാനത്ത് ഹാജരാകാൻ സൈനുദ്ദീനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണമിടപാടുകാരനായ അശോകന്റെ മൊബൈൽ ഫോണും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.