Timely news thodupuzha

logo

പ്രവർത്തക സമിതിയിലേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: ദളിത് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് പുതിയ അം​ഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഒരു ലോബിയിംഗിനും ഇതുവരെ പോയിട്ടില്ല.

കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ ഉയർന്ന പദവിയിൽ എത്താമായിരുന്നു. തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല. തരൂരിന് നിരവധി അവസരങ്ങൾ പാർട്ടി നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *