Timely news thodupuzha

റ്റി.പി വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ

തിരുവനന്തപുരം: റ്റി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ നൽകി സർക്കാർ. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷണൻ ഉന്നയിച്ച ചോദ‍്യത്തിന് മുഖ‍്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.

കെ.സി രാമചന്ദ്രനും ട്രൗസർ മനോജിനും സജിത്തിനും ആയിരത്തിലധികം ദിവസം പരോൾ നൽകിയെന്നാണ് കണക്ക്. ആറ് പേർക്ക് 500ൽ അധികം ദിവസമാണ് പരോൾ ലഭിച്ചത്. അതേസമയം കേസിലെ മുഖ‍്യപ്രതി കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്.

2016 മുതൽ ഇതുവരെ പ്രതികൾക്ക് ലഭിച്ച പരോളിൻറെ കണക്കാണ് നിലവിൽ പുറത്തുവന്നത്. റ്റി.കെ രജീഷിന് 940 ദിവസവും കിർമാണി മനോജിന് 851 ദിവസവും മുഹമ്മദ് ഷാഫിക്ക് 656 ദിവസവുമാണ് പരോൾ ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *