Timely news thodupuzha

കാല്ലത്ത് ഒത്തുതീർപ്പായ കേസിൽ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ കസ്റ്റഡിയിലെടുത്തു പൊലീസ്

കൊല്ലം: അർധ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ഒത്തുതീർപ്പായ കേസിൽ വറാണ്ട് ഓർഡറുമായാണ് പൊലീസ് വീട്ടിലെത്തിയത്.

പളളിമൺ സ്വദേശി അജിയെയാണ് ഭാര്യക്കും പെൺമക്കൾക്കും മുൻപിലിട്ട് പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോയത്. എന്താണ് കേസെന്ന് പറയാതെയാണ് അജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അജിയുടെ കഴുത്തിന് കുത്തി പിടിച്ചായിരുന്നു പൊലീസ് രാത്രി കൊണ്ടുപോയത്.

ഇതിൻറെ ദൃശ്യങ്ങൾ മകൾ എടുത്ത വിഡിയോയിൽ കാണാം. സംഭവത്തിൽ നിയമപരമായി ഏതറ്റം വരേയും പോവും. അർധരാത്രി വീട്ടിൽ വന്ന് ഇതുപോലുള്ള അതിക്രമങ്ങൾ ഇനി പൊലീസിൻറെ ഭാ​ഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല. വീഡിയോ ക്ലിപ്പ് കാണുമ്പോൾ എല്ലാവർക്കും മനസിലാവും എത്രയോ ഭീകരമായിരുന്നുവെന്ന്.

കുട്ടികളും ഭാര്യയും കരയുന്നതും വീഡിയോയിലുണ്ട്. ഇനിയൊരിക്കലും ഒരു വീട്ടിലും ഇതുപോലെ ഉണ്ടാവരുത്. ഞാനൊരു പ്രശ്നക്കാരമല്ല, ഇതുവരെ എന്തേലും ഒരു പ്രശ്നത്തിന് സ്റ്റേഷനിൽ കയറേണ്ട അവസ്ഥ വന്നിട്ടില്ല. ഇതിനെതിരെ ഏതറ്റം വരേയും പോകുമെന്നും അജി പറഞ്ഞു. രാത്രിയിൽ അടിവസ്ത്രം മാറാൻ പോലും സമയം നൽകാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അർധരാത്രി 12 മണിയ്ക്ക് കസ്റ്റഡിയിലെടുത്ത അജിയെ പുലർച്ചെ മൂന്നു മണിയോടെ പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. അതേസമയം, കേസ് അവസാനിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും വാറണ്ട് നിലവിൽ ഉണ്ടായിരുന്നെന്നുമാണ് ചാത്തന്നൂർ പൊലീസിൻറെ വിശദീകരണം.

സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ സിറ്റി പൊലീസ് കമീഷണറെ സമീപിച്ചു. എസ്എച്ച്ഒ അനൂപ് ഉൾപ്പെടെ അഞ്ചോളം പൊലീസുകാരാണ് എത്തിയത്. മതിൽ ചാടിയാണ് എത്തിയത്. പെട്ടെന്ന് വാതിൽ തുറക്കാൻ പറഞ്ഞുവെന്ന് അജി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *