Timely news thodupuzha

ആലപ്പുഴയിൽ ചായയ്ക്ക് മധുരം ചോദിച്ചതിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് ആറംഗ സംഘം

ആലപ്പുഴ: ചായയ്ക്ക് മധുരമില്ലാത്തതിനാൽ പഞ്ചാസാര വേണമെന്ന് ആവശ്യപ്പെട്ടതിൽ യുവാവിനെ ആക്രമിച്ച് ആറംഗ സംഘം. ഞായറാഴ്ച വൈകിട്ട് തൃശൂരിലെ ബീച്ചിലെ കാറ്റാടി ഭാഗത്താണ് സംഭവം നടന്നത്. ഇടപ്പള്ളിയിലെ ഓയിൽ ഗ്യാസ് കമ്പനിയിലെ ജീവനക്കാരനായ സിജോ ജോൺ മറ്റ് മൂന്ന് പേരുമായാണ് ബീച്ചിൽ എത്തിയത്.

ചായ കുടിക്കുന്നതിനിടെ സിജോ സിഗരറ്റ് കത്തിക്കാൻ ലാമ്പ് ചോദിച്ചും. ഇതിന് ശേഷം ചായക്ക് അല്പം മധുരം വേണമെന്നും പറയുകയായിരുന്നു. എന്നാൽ ക്ഷുഭിതനായ കടയുടമ ഇല്ലെന്ന് പറയുകയായിരുന്നു.

ഇതിനെ തുടർന്നാണ് ഇരുവരും തർക്കത്തിലായത്. പിന്നീട് സഞ്ചാരികൾ ചായയുടെ പണവും നൽകി ബീച്ചിലേക്ക് പോയപ്പോൾ പിന്നാലെ എത്തിയ ആറംഗ സംഘം സ്റ്റീൽ കമ്പിയും വടിയുകൊണ്ട് സിജോ ജോണിനെ അടിക്കുകയായിരുന്നു.

തലക്കും ഇടത് കൈക്കും ഗുരുതരമായി പരിക്കേറ്റ സിജോജോൺ നിലത്ത് വീണു. ഇതിനിടെ പൊലീസ് എത്തുന്നത് കണ്ട അക്രമി സംഘം രക്ഷപ്പെട്ടു. പിന്നീട് സിജോ ജോണിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലക്ക് ആറ് തുന്നലും ക്ഷതം പറ്റിയ ഇടത് കൈക്ക് പ്ളാസ്റ്ററും ഇട്ടു. സൗത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *