വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ. അക്കാദമിക് മികവ് കൂടാതെ മറ്റനേകം അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണ് യു.ജി.സി ഇപ്പോൾ സ്വയം ഭരണ പദവി നൽകിയിട്ടുള്ളത്.
നിലവിൽ എറണാകുളം ജില്ലയിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ സ്വയംഭരണ പദവി ലഭിക്കുന്ന രണ്ടാമത്തെ കോളേജാണ് വിശ്വജ്യോതി എന്നും അദ്ദേഹം പറഞ്ഞു
വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയുടെ സ്വയംഭരണാവകാശത്തിനുള്ള അപേക്ഷ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ(യു.ജി.സി.) അംഗീകരിക്കുകയും 2025 – 2026 അദ്ധ്യയന വർഷം മുതൽ സ്വയംഭരണാവകാശം നൽകുകയും ചെയ്തു.
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനനിലവാരത്തിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്.
കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ പഠനനിലവാരത്തിൽ 14ആം സ്ഥാനവും സ്വകാര്യമേഖലയിൽ നാലാം സ്ഥാനവും കോളേജിനുണ്ട്. 2001ൽ കോതമംഗലം രൂപതയുടെ കീഴിൽ ആരംഭിച്ച വിശ്വജ്യോതി കോളേജിൽ 2018 മുതൽ നിരവധി കോഴ്‌സുകളാണ് ഇപ്പോൾ വിശ്വജ്യോതിയിലുള്ളത്. 2023ൽ നാക് അക്രഡിറ്റേഷൻ എ ഗ്രേഡ് കോളേജിന് ലഭിക്കുകയുണ്ടായി. അക്കാദമിക് മികവ് കൂടാതെ മറ്റനേകം അടിസ്ഥാന സൗകര്യങ്ങളും പരിഗണിച്ചാണ് യു.ജി.സി ഇപ്പോൾ സ്വയം ഭരണ പദവി നൽകിയിട്ടുള്ളത് എന്ന് രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായ മോൺ.ഡോ.പയസ് മലേക്കണ്ടത്തിൽ പറഞ്ഞു
ഇപ്പോൾ നിലവിൽ എറണാകുളം ജില്ലയിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ സ്വയംഭരണ പദവി ലഭിക്കുന്ന രണ്ടാമത്തെ കോളേജാണ് വിശ്വജ്യോതി. കോതമംഗലം രൂപതയുടെ കീഴിലുള്ള മുവാറ്റുപുഴ നിർമ്മലാ കോളേജിന് കഴിഞ്ഞ വർഷം സ്വയം ഭരണ പദവി ലഭിച്ചിരുന്നു. ഇപ്പോൾ ഓട്ടോണമസ് അംഗീകാരം നേടിയ വിശ്വജ്യോതി കോളേജിന്റെ മാനേജ്‌മെന്റിനെയും പ്രിൻസിപ്പൽ ഡോ.കെ.കെ.രാജനേയും സ്റ്റാഫ് അംഗങ്ങളെയും അഭിവന്ദ്യ മഠത്തിക്കണ്ടത്തിൽ പിതാവിനെക്കൂടാതെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.പോൾ പാറത്താഴം, അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. തുടങ്ങിയ പ്രമുഖർ അഭിനന്ദിച്ചു.






