ന‍്യൂഡൽഹി: തായ്‌ലൻഡ്, മ‍്യാൻമാർ എന്നിവിടങ്ങളിൽ ജോലി തട്ടിപ്പിന് ഇരയായി നാട്ടിൽ തിരിച്ചെത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരിച്ചെത്തിയ ഇന്ത‍്യൻ പൗരന്മാരിൽ നിന്നും ഉദ‍്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. ഇവരുടെ കൈവശമുള്ള രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇവരെ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചത്. മനുഷ‍്യകടത്തുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ എടുത്ത കേസിലാണ് നടപടി. കഴിഞ്ഞ വർഷം തിരിച്ചെത്തിയ ഇന്ത‍്യക്കാരിൽ ചിലർ അറസ്റ്റിലായിരുന്നു. ഈ സാഹചര‍്യം കണക്കിലെടുത്താണ് സിബിഐ പരിശോധന കർശനമാക്കുന്നത്.
മ‍്യാൻമാർ ജോലി തട്ടിപ്പിനിരയായി തിരിച്ചെത്തിയ ഇന്ത‍്യൻ പൗരന്മാരിൽ നിന്നും സി.ബി.ഐ വിവരങ്ങൾ തേടി തുടങ്ങി
