Timely news thodupuzha

logo

പ്ലീനറി സമ്മേളനം; അന്തിമ പട്ടിക തയ്യാറാക്കി

ന്യൂഡൽഹി: എ.കെ.ആന്റണി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറാക്കി. കേരളത്തിൽ നിന്ന് മുതിർന്ന നേതാക്കൾ, എം.പി.മാർ, എം.എൽ.എമാർ, എ.ഐ.സി.സി അംഗങ്ങൾ എന്നിങ്ങനെ 47 പേർക്കാണ് വോട്ടവകാശമുള്ളത്. 16 പേർ ക്ഷണിതാക്കളായും സമ്മേളനത്തിൻറെ ഭാഗമാകും. സംസ്ഥാന ഘടകം നൽകിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63 ലെത്തിച്ചത്.

24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പോ നോമിനേഷനോയെന്ന കാര്യത്തിൽ തീരുമാനമാകും. മുൻ പ്രസിഡൻറുമാരെന്ന പരിഗണനയുള്ളതിനാൽ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തിൽ മൻമോഹൻസിംഗും സ്ഥിരാംഗങ്ങളാകാനുള്ള സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *