Timely news thodupuzha

logo

മന്ത്രി ആൻറണി രാജുവിനെ വീണ്ടും വിമർശിച്ച് സി.ഐ.ടി.യു

പത്തനംതിട്ട: വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ആൻറണി രാജുവിനെ സി.ഐ.ടി.യു വിമർശിച്ചു. സി.എം.ഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സി.ഐ.ടി.യു ഉന്നയിച്ചു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നും വേണമെങ്കിൽ ചർച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സി.ഐ.ടിയുവിനെ ചൊടിപ്പിച്ചത്.

ജീവനക്കാരെ മൊത്തത്തിൽ ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്തശേഷം വേണമെങ്കിൽ ചർച്ചയാകാം എന്ന രീതി ഇടതുപക്ഷ സർക്കാരിൻറെ നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടിയു കുറ്റപ്പെടുത്തി. മാനേജ്മെൻറ് നിഷേധ നിലപാട് സ്വീകരിക്കുന്നതിന് പിന്നിൽ മറ്റെന്തോ അജണ്ടയാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ട് വശത്താക്കുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് സി.ഐ.ടി.യുവിൻറെ ആവശ്യം. ശമ്പളത്തിന് ടാർഗറ്റ് വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കത്തിൽ എം.ഡി ബിജു പ്രഭാകറുമായി കടുത്ത ഭിന്നതയിലാണ് തൊഴിലാളി സംഘടനകൾ.  

Leave a Comment

Your email address will not be published. Required fields are marked *