ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രി ദിനത്തിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കി. ഖാർഗോൺ ജില്ലയിലെ ചപ്ര ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് ശനിയാഴ്‌ച ദളിത് പെൺകുട്ടി പ്രവേശിക്കുന്നത് സവർണ്ണ സമുദാംയക്കാർ തടഞ്ഞത്. തുടർന്ന്, ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമുണ്ടായി കല്ലേറിൽ 14 പേർക്ക് പരിക്കേറ്റു.
മുൻപും ഒരു വിഭാഗം ആരാധിക്കുന്ന മരം വെട്ടുന്നതുമായി ബന്ധപ്പെട്ടും അംബേദ്‌കറുടെ പ്രതിമ സ്ഥാപിക്കുന്നതിലും ഗ്രാമത്തിൽ തർക്കമുണ്ടായിട്ടുണ്ട്. സംഘർഷത്തിൽ കണ്ടാലറിയാവുന്ന 17 പേരുൾപ്പെടെ 42 പേർക്കെതിരെ കേസെടുത്തു.