Timely news thodupuzha

രാഹുൽ ഗാന്ധിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26 ന് കോടതിയിൽ നേരിട്ടെത്തിനാണ് നിർദേശം. നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല. കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ വേണമെങ്കിൽ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു രാഹുലിൻറ പരാമർശം. 2018ൽ നടത്തിയ പരാമർശത്തിലാണ് കോടതി നടപടി.

Leave a Comment

Your email address will not be published. Required fields are marked *