തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർധന. ബുധനാഴ്ച(2/7/2025) പവന് 360 രൂപ വർധിച്ചതോടെ 72,520 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വില. ഗ്രാമിനും ആനുപാതികമായി 45 രൂപ വർധിച്ചു. 9065 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. വിലയിടിവ് തുടർന്നാൽ വില 70,000 ത്തിന് താഴെയെത്തുമെന്ന് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിച്ചിരുന്നതിടെയാണ് ചൊവ്വാഴ്ച മുതൽ വില തിരിച്ചുകയറാൻ തുടങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞിരുന്നു. പിന്നാലെയാണ് വർധന. ഇതോടെ, 2 ദിവസം കൊണ്ട് 1200 രൂപയോളം വർധിച്ചിച്ച് വീണ്ടും 72000 കടന്നു. അതേസമയം, വെള്ളി വില 115 രൂപയിൽ തന്നെ തുടരുന്നു.
സ്വർണ വില ഉയർന്നു






