Timely news thodupuzha

കോട്ടയം മെഡിക്കൽ കോളെജിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ബിന്ദുവിൻറെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവിൻറെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ.

വെള്ളിയാഴ്ച 11 മണിക്ക് നടക്കുന്ന സംസ്കാര ചടങ്ങിൻറെ ചെലവിന് 50,000 രൂപ നൽകുമെന്നും പിന്നാലെ ബാക്കി ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. ബിന്ദുവിൻറെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ വീട്ടിൽ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അതിനാൽ വീട്ടിലേക്ക് പോകാൻ സാധിച്ചില്ലെന്നും വെള്ളിയാഴ്ച വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെള്ളിഴാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ച് മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം തെരച്ചിൽ നിർത്തിവച്ചുവെന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഹിറ്റാച്ചി കൊണ്ടുവരണമെന്ന് പറഞ്ഞത് താനാണെന്നും മന്ത്രി മാധ‍്യമങ്ങളോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *