കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവനിൽ 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 50 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിൻറെ വില 72,080 രൂപയും ഗ്രാമിന് 9010 രൂപയുമായി. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷം ജൂലെെ ആദ്യം മുതൽ സ്വർണവില തിരിച്ചുകയറാൻ തുടങ്ങി. ദിവസങ്ങളുടെ വ്യത്യാസത്തിൽ 1500 രൂപയാണ് വർധിച്ചത്. പിന്നാലെ വീണ്ടും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
സ്വർണ വില കുറഞ്ഞു






