Timely news thodupuzha

ബ്രിക്സ് കൂട്ടായ്മയുടെ യു.എസ് വിരുദ്ധ നയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളിൽ നിന്ന് 10 ശതമാനം തീരുവ ഈടാക്കുമെന്ന് ഡൊണൾഡ് ട്രംപ്

വാഷിങ്ങ്ടൻ: ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളുമായി പൊരുത്തപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അധികമായി 10 ശതമാനം തീരുവ ഈടാക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചത്. ബ്രിക്‌സിൻ്റെ അമെരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന രാജ്യങ്ങളിൽ നിന്ന് അധികമായി 10 ശതമാനം താരിഫ് ഈടാക്കും. ഈ നയത്തിന് ഒരു ഇളവുമുണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ, ബ്രിക്സിൻ്റെ അമേരിക്കൻ വിരുദ്ധ നയങ്ങൾ ഏതൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

ഇറാനെതിരെ കഴിഞ്ഞ മാസം യു.എസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെ ബ്രസീലിൽ നടത്തിയ ബ്രിക്‌സ് ഉച്ചകോടി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രസ്താവന.

Leave a Comment

Your email address will not be published. Required fields are marked *