Timely news thodupuzha

കനത്ത മഴയെ തുടർന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും ശനിയാഴ്ച മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടുണ്ട്. മറ്റ് ജില്ലകളിൽ യെലോ അലർട്ടുണ്ട്. കേരളാ തീരത്ത് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്ര-കേരള തീരത്തോട് ചേർന്ന് ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത വേണം. മഴ തുടരുന്നതിനാൽ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *