ഇടുക്കി: വോട്ടർപട്ടികയിലെ ക്രമക്കേടിനെതിരെ പോരാടുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നഗരസഭ മിനിസ്റ്റേഡിയത്തിൽ നടന്ന പരിപാടി യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പി യുടെ പോഷക സംഘടനയപ്പോലയാണ് പ്രവർത്തിക്കുന്നതെന്നും ഇവർ രണ്ടകൂട്ടരും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

രാജ്യം രാഹുലിനോപ്പം ആണെന്നും രാഹുൽഗാന്ധിയെ കേൾക്കാൻ ജനം കാത്തിരിക്കുന്നുവെന്നും ഒരിക്കൽ കളിയാക്കിയവരും പുച്ഛിച്ചവരും രാഹുൽ ഗാന്ധിക്കൊപ്പം അണിനിരക്കുന്ന കാഴ്ചയാണ് രാജ്യം ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി തോമസ് രാജൻ മുഖ്യ പ്രഭാഷണം നടത്തി.

എം വി മാണി, ഷാജി വെള്ളംമാക്കൽ, ജോർളി പട്ടാംകുളം, പ്രശാന്ത് രാജു, സാജൻ ഇല്ലിമൂട്ടിൽ, റുബി വേഴമ്പത്തോട്ടം, കെ എസ് സജീവ്, സി കെ സരസൻ, സണ്ണി ചെറിയാൻ, ജോണി വടക്കേക്കര, ജയ്‌മോൻ കോഴിമല, ജോസ് ആനക്കല്ലിൽ,സിജോ എവറസ്റ്, ഷാജൻ എബ്രഹാം, സിജോ കെ എസ്, ഷാജി പൊട്ടനാനി, പൊന്നപ്പൻ അഞ്ചപ്ര, സണ്ണി കോലോത്ത്, കെ ഡി രാധാകൃഷ്ണൻ, സുനിൽ സോമൻ തുടങ്ങിയവർ പങ്കെടുത്തു.





