Timely news thodupuzha

ജീവന് ഭീഷണിയുണ്ടെന്ന ഹർജി പിൻവലിക്കാൻ രാഹുൽ ​ഗാന്ധി

മുംബൈ: വി ഡി സവർക്കർക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന ഹർജി അഭിഭാഷകൻ രാഹുൽ ഗാന്ധിയുടെ സമ്മതമില്ലാതെ നൽകിയതാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയശ്രിനാതെ.

രാഹുൽ ഗാന്ധിയോട് കൂടിയാലോചന നടത്തുകയോ അദ്ദേഹത്തിൻറെ സമ്മതം വാങ്ങുകയോ ചെയ്യാതെയാണ് അഭിഭാഷകൻ കോടതിയിൽ ഹർജി നൽകിയതെന്നും വ്യാഴാഴ്ച രേഖാമൂലം പ്രസ്താവന പിൻവലിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

സവർക്കർക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരൻ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ ബന്ധുവാണെന്നും അവർക്ക് അക്രമത്തിൻറെയും ഭരണഘടന വിരുദ്ധ പ്രവണതയുടെയും ചരിത്രമുണ്ടെന്നുമാണ് അഭിഭാഷകൻ ഹർജിയിൽ പറഞ്ഞത്.

വോട്ട് ചോരി ആരോപണങ്ങൾ രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ചരിത്രം ആവർത്തിക്കാൻ അനുവദിക്കരുതെന്നും മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ പരാമർശിച്ച് ഹർജിയിൽ പറഞ്ഞിരുന്നു. അഭിഭാഷകൻ മിലിന്ദ് ഡി പവാറാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി പുനെയിൽ ഹർജി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *