Timely news thodupuzha

വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ അഞ്ച് വയസ്സുള്ള കുട്ടി മരിച്ചു

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ച് വയസ്സുള്ള കുട്ടി ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാൻറെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മൃതദേഹം തലശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

Leave a Comment

Your email address will not be published. Required fields are marked *