Timely news thodupuzha

കണ്ണൂരിലെ മലയോര മേഖല‌യിൽ ശക്തമായ മഴ, താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറി

കണ്ണൂർ: ‌സംസ്ഥാനത്ത് മഴ കനക്കുന്നു. കണ്ണൂരിൻ്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞ് ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി. ആറളം വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്. അതിശക്തമായ കാറ്റും പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് കണ്ണൂരിൽ അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. അതേസമയം, കണ്ണൂർ ടൗൺ, തളിപ്പറമ്പ് മേഖലകളിൽ തെളിഞ്ഞ കാലാവസ്ഥയാണ്.

Leave a Comment

Your email address will not be published. Required fields are marked *