Timely news thodupuzha

കല്ലൂർക്കാട് എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി

മുവാറ്റുപുഴ: കല്ലൂർക്കാട് എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. പരിപാടികൾ എൻഎസ്എസ് തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.എൻ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

ഓണാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് നടത്തിയ പൊതുയോഗത്തിൽ കരയോഗം പ്രസിഡന്റ് ബി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

വനിതാ സമാജം തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി ഡോ. സിന്ധു രാജീവ്, അഭിലാഷ് എം രാജൻ, ബിന്ദു സന്തോഷ്, ലളിതാ നാരായണൻ, പി.എൻ രാധാകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

Leave a Comment

Your email address will not be published. Required fields are marked *