Timely news thodupuzha

കണ്ണൂരിൽ കല‍്യാശ്ശേരി ബി.ജെ.പി മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ ബോംബ് ആക്രമണം

കണ്ണൂർ: ബി.ജെ.പി നേതാവിൻറെ വീടിനു നേരെ ബോംബേറ്. കല‍്യാശ്ശേരി ബി.ജെ.പി മണ്ഡലം സെക്രട്ടറി ബിജു നാരായണൻറെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വ‍്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമണത്തെത്തുടർന്ന് ബിജു നാരായണൻറെ വീടിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *