Timely news thodupuzha

യു.എസിലെ ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലപാതകം; പ്രതി പിടിയിൽ

വാഷിങ്ങ്ടൺ: യു.എസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. റിച്ചാർഡ് ഫ്ളോറെസ് എന്ന 23 കാരനാണ് പിടിയിലായത്. ഇയാളുടെ അടുത്ത് നിന്നു തോക്കു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒക്റ്റോബർ നാലിനാണ് ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോളെ കൊല്ലപ്പെടുന്നത്. രാത്രി ഈസ്റ്റ്ചേസ് പാർക്ക് വേയിലുളള ഫോർട്ട് വർത്ത് ഗ്യാസ സ്റ്റേഷനിലായിരുന്നു സംഭവം. ചന്ദ്രശേഖറിനെ വെടിവച്ച് കൊന്നതിന് ശേഷം പ്രതി റിച്ചാർഡ് മറ്റ് വാഹനങ്ങൾക്കു നേരെയും വെടിയുതിർത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *