മുവാറ്റുപുഴ: മൂവാറ്റുപുഴയിൽ ബിഷപ്പിന്റ വാഹനം ആക്രമിച്ച പ്രതി അറസ്റ്റിൽ. കഞ്ഞിക്കുഴി സ്വദേശിയും ഇപ്പോൾ വണ്ണപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന അൻവർ നജീബ് വെള്ളാപ്പിള്ളിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴയില്‍ വച്ച് ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. ബിഷപ്പിന്റെ കാറിനെ പെരുമ്പാവൂരില്‍ നിന്ന് പിന്തുടര്‍ന്നെത്തിയ ലോറി ഡ്രൈവറാണ് ആക്രമിച്ചത്. പെരുമ്പാവൂരിന് സമീപം ബിഷപ്പ് സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ ചെറുതായി ഉരസിയിരുന്നു.

ഇതേ തുടര്‍ന്നാണ് ലോറി ഡ്രൈവർ ആക്രമണം നടത്തിയത്. ബിഷപ്പിൻ്റെ കറിനെ പിന്തുടർന്ന ലോറി ഡ്രൈവർ മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപ്പിന്റെ കാറിന് കുറുകെ ലോറി നിർത്തിയ ശേഷമാണ് ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു.

തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാര്‍ ആക്രമിച്ച ലോറിയെയും ഡ്രൈവറെയും പോലീസ് തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.






