Timely news thodupuzha

എസ്.ഐ.ആർ: എന്യൂമറേഷനും ഡിജിറ്റലൈസേഷനും അതിവേഗം പുരോഗമിക്കുന്നു

ഇടുക്കി: സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകളുടെ വിതരണം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. കാരിക്കോട് ഗ്രാമപഞ്ചായത്തിലെ ബൂത്ത് ലെവൽ ഓഫീസറായ ഒ.ഇ. അനസ് നാലു ദിവസത്തിനകം 100% എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യുന്ന തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ ആദ്യത്തെ ബി. എൽ. ഒ ആയി. ബിഎൽഒ ആയ എൻ.എസ്. ഇബ്രാഹിം 604 ലധികം ഫോമുകൾ വിതരണം ചെയ്തു. ടി.കെ. നിസാർ 450 ലധികം ഫോമുകൾ വിജയകരമായി വിതരണം ചെയ്തു.

മണ്ഡലത്തിലുടനീളമുള്ള ഫോമുകളുടെ എന്യൂമറേഷനും ഡിജിറ്റലൈസേഷനും 2024 ഡിസംബർ 4 നു മുൻപ് എന്യൂമറേഷൻ ഫോം വിതരണം പൂർത്തിയാക്കി കരട് വോട്ടർ പട്ടിക ഡിസംബർ 9 ന് പ്രസിദ്ധീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *