ഇടുക്കി: കുത്തിറക്കവും കൊടും വളവുകളും നിറഞ്ഞ മൂന്നാര്‍ മേഖലയിലെ റോഡുകളിലൂടെയാണ് വിനോദ സഞ്ചാരികളുമായി വരുന്ന വലിയ വാഹനങ്ങള്‍ കാതടപ്പിക്കുന്ന രീതിയില്‍ വോക്ക് സ്പീക്കര്‍ വഴി പാട്ടുവച്ച് പോകുന്നത്. എതിരേ വരുന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയാല്‍ പോലും കേള്‍ക്കാന്‍ കഴിയില്ല. ഇതും വലിയ അപകട സാധ്യതയാണ് ഉയര്‍ത്തുന്നത്.
ഇത് മാത്രമല്ല, വീതി കുറഞ്ഞ വഴിയോരങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയതിന് ശേഷം സഞ്ചാരികള്‍ റോഡിലിറങ്ങി ഡാന്‍സ് കളിക്കുന്നതും മറ്റൊരു പ്രതിസന്ധിയാണ്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമാകുന്നെന്നാണ് നാട്ടുകാരുടെ പരാതി. റോഡിലെ നൃത്തം പലപ്പോഴും വിനോദസഞ്ചാരികളും അല്ലാത്തവരുമായുള്ള വാക്ക് തര്‍ക്കത്തിനും ഇടവരുത്താറുണ്ട്.
നാട്ടുകാര്‍ക്കും മറ്റ് സഞ്ചാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ എത്തുന്ന ഇത്തരം വാഹനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും തയ്യാറാകണമെന്നും ആവശ്യമുയരുന്നു.





