തൊടുപുഴ: മുഖസൗന്ദര്യ ശാസ്ത്രവിദ്യയുടെ അത്യാധുനിക രീതി തുറന്ന് “ഫേഷ്യൽ ഏസ്തെറ്റിക് ക്ലിനിക് ” അൽ അസ്ഹർ ഡെന്റൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു.



പ്രമുഖ ഫേഷ്യൽ ഏസ്തെറ്റിക് സർജൻ ഡോ. വരുൺ നമ്പ്യാർ(MDS, MBA) ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഖ്യ പ്രഭാഷണവും നടത്തി. ഡെന്റൽ കോളേജ് ഡയറക്ടർ ഡോ. കെ.എം പൈജാസ് അധ്യക്ഷത വഹിച്ചു.




ചടങ്ങിൽ അൽ അസ്ഹർ ഇൻസ്ടിട്യൂഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. എം റിജാസ്, അൽ അസർ ഡെന്റൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.അരുൺ തോമസ് ആലാപ്പാട്ട്, ഒറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം മേധാവി ഡോ. മോഹൻ കുമാർ,പ്രൊഫസർമരായ ഡോ. ശങ്കർ വിനോദ്,ഡോ. ഹിഷാം, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. സുനിൽ, ഡോ. അഭിലാഷ്, ഡോ.റിനി ഡോ. വിനീത്, എന്നിവർ സന്നിഹിതരായിരുന്നു.


വിഭാഗം പോസ്റ്റ് ഗ്രാജുവേറ്റ്സ്, ഇന്റേൺസ് എന്നിവർ ഇതിനു നേതൃത്വം വഹിച്ചു. ഉത്ഘടന ചടങ്ങിൽ അൽ അസഹർ മാഗസിൻ” AADC TIMES” പ്രകാശനം നടത്തി. ഉത്ഘടനതിനുശേഷം ഡിംപിൾ പ്ലാസ്റ്റി, ബക്കൽ ഫാറ്റ് റിമൂവൽ, സ്കാർ റിവിഷൻ, ത്രെഡ്‌ലിഫ്റ്റ്, GFC/PRP ഇഞ്ചക്ഷനുകൾ തുടങ്ങിയ ലൈവ് ഡെമോൺസ്ട്രേഷനുകൾ നടന്നു.





