തൊടുപുഴ: അൽ അസ്ഹർ പോളിടെക്‌നിക് കോളേജ് അഞ്ചാം സെമസ്റ്റർ മെക്കാനിക്കൽ വിദ്യാർത്ഥികൾ മിനി പ്രൊജക്റ്റിന്റെ ഭാഗമായി നിർമ്മിച്ച മൂന്ന് ബെഞ്ചുകളും ഡെസ്കുകളും കുമാരമംഗലം ഗവ. ലോവർ പ്രൈമറി സ്കൂളിന് സമ്മാനിച്ചു. അൽ അസ്ഹർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എം പൈജാസ് സ്കൂൾ അധികൃതർക്ക് ഉപകരണങ്ങൾ കൈമാറി.
കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിൻ വർഗീസ്, പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. കെ.എ ഖാലിദ്, അക്കാദമിക് ഡീൻ പ്രൊഫ. നീദ ഫരീദ്, സ്കൂൾ പ്രിൻസിപ്പാൾ റിൻസി പി ജെയിംസ്, എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. അഞ്ജലി പ്രസാദ്, മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫ. രാജ്മോഹൻ പിള്ള, വർക്ക്ഷോപ്പ് സൂപ്രണ്ട് ഇ.പി ബാബു, അധ്യാപകരായ കെ.എം ഇസ്മായിൽ, എൻ.ആർ സജീവൻ, സിസി കെ ജോസഫ് എന്നിവർ സംസാരിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച വിദ്യാർത്ഥികളും കുമാരമംഗലം ഗവ. ലോവർ പ്രൈമറി സ്കൂൾ കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.





