ഇടുക്കി: കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം രാജകീയം 2025 എന്ന പേരിൽ
രാജാക്കാട്ട് വച്ച് നടത്തി. ഭക്ഷ്യോത്പാദന, വിതരണ രംഗത്ത് പ്രവർത്തിക്കുകയും കേരളത്തിന്റെ ടൂറിസത്തിന് ഏറെ സംഭാവന നൽകുകയും ചെയ്തുവരുന്ന ഹോട്ടൽ വ്യവസായം വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ ജില്ലാ സമ്മേളനമാണ് രാജാക്കാട്ട് നടത്തിയത്. ജില്ല പ്രസിഡൻ്റ് എം.എസ് അജി സമ്മേളന നഗറിൽ പതാക ഉയർത്തി. രാജാക്കാട് ദിവ്യജ്യോതി അങ്കണത്തിൽ നിന്നും വിവിധ പ്ലോട്ടുകളുടേയും വാദ്യമേളങ്ങളോടെയും ആരംഭിച്ച പ്രകടനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നിർവഹിച്ചു.

പ്രകടനം ടൗൺ ചുറ്റി സമ്മേളന നഗരിയായ രാജാക്കാട് ദിവ്യജ്യോതി പാരീഷ് ഹാളിൽ സമാപിച്ചതിനെ തുടർന്ന് നടന്ന
പൊതുസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കുടുംബസംഗമം ഉടുമ്പൻചോല എം.എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എം.എസ് അജി,അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ കെ.എം ജോർളി സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി പി.കെ മോഹനൻ നന്ദിയും അർപ്പിച്ചു. ചടങ്ങിൽ വച്ച് വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിച്ചു,കെഎച്ച്ആർഎ സംസ്ഥാന സെക്രട്ടറി ജെ.ജയപാൽ സംഘടന റിപ്പോർട്ടിംഗ് നടത്തി. ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സജി പോൾ, വനിത വിംഗ് ജില്ല പ്രസിഡൻ്റ് മായ സുനിൽ,ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ജെ ജോസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.സുനിൽ,വ്യാപാരി സമിതി ജില്ല പ്രസിഡൻ്റ് സാജൻ കുന്നേൽ,ഗോകുൽ നാരായണൻകുട്ടി, ജനപ്രതിനിധികൾ രാഷ്ട്രീയ സാമുദായിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് അസീസ് മൂസ വരണാധികാരിയായി ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പും പ്രഖ്യാപനവും നടത്തി. തുടർന്ന് വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ കൈകൊട്ടി കളിയും വിവിധ കലാപരിപാടികളും നടത്തി.





