Timely news thodupuzha

logo

മുംബൈയിൽ സി.എൻ.ജി വിതരണം പൂർണമായി തടസപ്പെട്ടു

മുംബൈ: ഗെയിൽ (GAIL) കമ്പനിയുടെ പ്രധാന ഗ്യാസ് വിതരണ പൈപ്പ് ലൈനിൽ അപ്രതീക്ഷിതമായി തകരാറ് സംഭവിച്ചതിനെ തുടർന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള സിഎൻജി (CNG) വിതരണം പൂർണമായി തടസപ്പെട്ടു.

ആർസിഎഫ് (RCF) കോമ്പൗണ്ടിനുള്ളിലെ പ്രധാന ഗ്യാസ് പൈപ്പ് ലൈനാണ് തകർന്നത്. ഗെയിൽ പൈപ്പ് ലൈനിലെ തകരാറ് കാരണം വഡാലയിലെ മഹാനഗർ ഗ്യാസ് ലിമിറ്റഡിൻറെ (MGL) സിറ്റി ഗേറ്റ് സ്റ്റേഷനിലേക്കുള്ള (CGS) ഗ്യാസ് വിതരണത്തെയാണ് ബാധിച്ചത്. എങ്കിലും, വീടുകളിൽ പൈപ്പ് വഴി ഗ്യാസ് ഉപയോഗിക്കുന്ന പിഎൻജി (PNG) ഉപയോക്താക്കൾക്ക് വിതരണം മുടങ്ങില്ലെന്ന് MGL ഉറപ്പ് നൽകി.

ഗാർഹിക ഉപയോക്താക്കൾക്ക് തടസമില്ലാതെ ഗ്യാസ് ലഭ്യത ഉറപ്പാക്കാൻ മുൻഗണന നൽകുമെന്നും കമ്പനി അറിയിച്ചു. എന്നാൽ, വഡാലയിലെ സിജിഎസിലേക്കുള്ള വിതരണം നിലച്ചതിനാൽ, മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ സിഎൻജി സ്റ്റേഷനുകൾ പ്രവർത്തിച്ചേക്കില്ല. പൊതുഗതാഗത സ്ഥാപനങ്ങൾക്കായുള്ള പ്രത്യേക സിഎൻജി സ്റ്റേഷനുകളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *