തൊടുപുഴ: ലയൺസ് ഇൻ്റർനാഷണൽ 318 സി നടപ്പിലാക്കുന്ന സൈറ്റ് ഫോർ കിഡ്സ് പ്രോഗ്രാമിന്റെ ഭാഗമായി തൊടുപുഴ ലയൺസ് ക്ലബ്ബ് റീജിയൻ ഫൈവിൻ്റെയും സിക്സിൻ്റെയും സഹകരണത്തോടെ തൊടുപുഴയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ലയൺസ് ക്ലബ് റീജിയൻ ചെയർപേഴ്സൺ സൈജൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
ഡോക്ടർ മെർലിൻ ഏലിയാസ് അധ്യക്ഷത വഹിച്ചു. സുനിൽ അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. സ്കൂളുകളിലെ കുട്ടികൾക്കുണ്ടാകുന്ന കാഴ്ച കുറവ് കണ്ടെത്തി അവർക്ക് എസ്.എസ്.എയുടെയും ജോൺസൺ ആൻ്റ് ജോൺസന്റെയും സഹായത്തോടെ സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായാണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.
തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിലെ നേത്ര വിഭാഗം ഡോക്ടർമാർ ആണ് പരിശോധനയ്ക്ക് നേതൃത്വം വഹിച്ചത്. ഏകദേശം 500 ഓളം കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യും. യോഗത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ സുനിത ജോർജ്, സോൺ ചെയർപേഴ്സൺ സിസി അനിൽകുമാർ, അഗസ്റ്റിൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.





