60,000 കടന്ന് പ്രതിദിന വർധന; 20 ലക്ഷം പിന്നിട്ട് രോഗബാധിതർtimely news image

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിനു വീണ്ടും വേഗമേറി. രോഗബാധിതരുടെ പ്രതിദിന വർധന ഇതാദ്യമായി 60,000 കടന്നു. മൊത്തം രോഗബാധിതർ 20 ലക്ഷവും പിന്നിട്ടു. ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 62,538 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 20,27,074 ആയി. 886 പേർ കൂടി മരിച്ചതോടെ ഇതുവരെയുള്ള മരണസംഖ്യ 41,585 ആയിട്ടുണ്ട്.  പത്തു ലക്ഷത്തിൽ നിന്ന് ഇന്ത്യയിൽ രോഗബാധിതർ 20 ലക്ഷത്തിലെത്തിയത് 21 ദിവസം കൊണ്ടാണ്. ഇതുവരെ രോഗമുക്തരായത് 13.78 ലക്ഷം പേർ. ആക്റ്റിവ് കേസുകൾ 6,07,384. വ്യാഴാഴ്ച 5.74 ലക്ഷം സാംപിളുകളാണു പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി. രണ്ടു ശതമാനത്തിന് അടുത്താണ് ഇന്ത്യയിലെ മരണനിരക്ക്. യുഎസിൽ 3.3 ശതമാനവും ബ്രസീലിൽ 3.4 ശതമാനവുമാണ്. റിക്കവറി നിരക്ക് 68 ശതമാനം. പത്തുലക്ഷം ജനങ്ങളിൽ 30 പേരാണ് രാജ്യത്തു കൊവിഡ് ബാധിച്ചു മരിക്കുന്നതെന്നാണു കണക്കുകൾ. ലോക ശരാശരി 92.  രോഗബാധിതർ 20 ലക്ഷം കടന്നപ്പോൾ മോദി സർക്കാരിനെ കാണാനേയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ‍ഓഗസ്റ്റ് പത്തോടെ 20 ലക്ഷത്തിലെത്തുമെന്ന് താൻ നേരത്തേ തന്നെ ചൂണ്ടിക്കാണിച്ചത് രാഹുൽ ഓർമിപ്പിക്കുന്നു. രോഗബാധിതർ കൂടുന്നുണ്ടെങ്കിലും റിക്കവറി നിരക്ക് ഉയരുന്നതാണ് നേട്ടമായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയത് സർക്കാരിന്‍റെ കൃത്യമായ പദ്ധതികളും പ്രവർത്തനങ്ങളും കൊണ്ടാണെന്നും ആരോഗ്യ മന്ത്രാലയം. Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്