Timely news thodupuzha

Author name: timely news

രണ്ട് വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

‌പാലാ: വാഗമണ്ണിൽ നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റേ ചാലക്കുടി സ്വദേശി സജിയെ(53) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് ദേഹത്തു കൊണ്ട് പരുക്കേറ്റ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെസി സിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ സ്വദേശിനിയായ കാതറീനാണ് പരിക്കേറ്റത്. രാത്രി 10.30 ഓടെയായിരുന്നു അപകടം നടന്നത്.

രണ്ട് വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റവരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; പരിക്കേറ്റ നാല് പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: മണിമലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരുക്കേറ്റ കുടുംബാഗങ്ങളായ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്വുവാണ്(95) മരിച്ചത്. ബിന്ദു റോയി(52), റോയി മാത്യു(47), പ്രിയ റോയി(17), ശ്രിയ റോയി(15) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. മണിമലയിലുള്ള ബന്ധുവിൻ്റെ മരണ വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; പരിക്കേറ്റ നാല് പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ Read More »

പിഎം ശ്രീ സ്കൂളുകൾക്കായി വീണ്ടും കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീ സ്കൂളുകൾക്കായി വീണ്ടും ശ്രമം ആരംഭിച്ച് കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയക്കും. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ഉടനടി നടപ്പിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ സർക്കാരുകൾ വരുന്നതോടെ പ്രതീക്ഷയിലാണ് കേന്ദ്രം. കേരളത്തിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട്

പിഎം ശ്രീ സ്കൂളുകൾക്കായി വീണ്ടും കേന്ദ്രം Read More »

ജെഫ്രി എപ്സ്റ്റീൻ്റെ ആത്മഹത‍്യാക്കുറിപ്പ് പുറത്ത്

വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻറേതെന്ന് കരുതപ്പെടുന്ന ആത്മഹത‍്യാക്കുറിപ്പ് പുറത്തുവിട്ടു. മാസങ്ങൾ നീണ്ട അന്വേഷണത്തിലും കണ്ടെത്താൻ സാധിക്കാതെ പോയ ഈ കുറിപ്പ് ന‍്യൂയോർക്കിലെ ഒരു ജഡ്ജിയാണ് പുറത്തുവിട്ടിരിക്കുന്നത്. സംഭവം പുറത്തുവന്നതിനു പിന്നാലെ ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. 2019ൽ ജയിലിൽ വച്ചാണ് എപ്സ്റ്റീൻ മരണപ്പെട്ടതെങ്കിലും അദ്ദേഹത്തിൻറെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ഗൂഢാലോചന സിദ്ധാന്തങ്ങൾ നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. ജയിലിൽ താൻ മാസങ്ങളോളം പീഡിപ്പിക്കപ്പെട്ടതായും ഉദ‍്യോഗസ്ഥർ കാര‍്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്നുമാണ് എപ്സ്റ്റീൻ കുറിപ്പിൽ ഉന്നയിക്കുന്നത്. മാസങ്ങളോളം അവർ അന്വേഷിച്ചു.

ജെഫ്രി എപ്സ്റ്റീൻ്റെ ആത്മഹത‍്യാക്കുറിപ്പ് പുറത്ത് Read More »

തമിഴ്നാട്ടിൽ കരുനീക്കങ്ങൾ സജീവം

ചെന്നൈ: ടിവികെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ തമിഴ്നാട്ടിൽ‌ വീണ്ടും നാടകീയ സംഭവങ്ങൾ. ടിവികെ എംഎൽഎമാർക്ക് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. 19 ഓളം എ‌ഐഡിഎംകെ എംഎൽഎമാരെയാണ് ബുധനാഴ്ച രാത്രിയോടെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയത്. വരും ദിവസങ്ങളിൽ കൂടുതൽ എംഎൽഎമാരെ മാറ്റുമെന്നാണ് വിവരം. വിജയ്ക്ക് പിന്തുണ നൽകാണെന്ന് ഒരു വിഭാഗം എഐഡിഎംകെ എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നത ഉടലെടുത്തതോടെയാണ് എംഎൽഎമാരെ റിസോർ‌ട്ടിലേക്ക് മാറ്റിയത്. അതേസമയം, ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും

തമിഴ്നാട്ടിൽ കരുനീക്കങ്ങൾ സജീവം Read More »

പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതാവിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റിനെ വെടിവച്ച് കൊലപ്പെടുത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെ വെടിവച്ച് കൊലപ്പെടുത്തി. ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. 24 പർഗാനാസിലെ മധ‍്യാഗ്രാമിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ ദൊഹാരിയയിൽ വച്ച് രണ്ട് പേർ ബൈക്കുകളിലെത്തി തലയിലും നെഞ്ചിലും വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് പിന്നിൽ‌ ടിഎംസിയാണെന്ന് ബിജെപി ആരോപിച്ചു. ആസൂത്രിത കൊലപാതകമാണിതെന്ന് സുവേന്ദു അധികാരി പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ് അർജുൻ സിങ് പറഞ്ഞു.

പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതാവിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റിനെ വെടിവച്ച് കൊലപ്പെടുത്തി Read More »

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാകാൻ പ്രത‍്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ

തൃശൂർ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കേരള മുഖ‍്യമന്ത്രിയാകാൻ പ്രത‍്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ. ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡൻറ് കെ.എൻ. നാരായണനാണ് കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പ്രത‍്യേക പൂജ നടത്തിയത്. ഗുരുതി പുഷ്പാഞ്ജലി, ഒറ്റ ശർക്കര നിവേദ‍്യം, ദിവസ പൂജ എന്നിവയാണ് നടത്തിയത്. കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കെയാണ് കോൺഗ്രസ് പ്രവർത്തകൻ പൂജ നടത്തിയിരിക്കുന്നത്. വ‍്യാഴാഴ്ച ചേരുന്ന നിയമസഭാ കക്ഷിയോഗത്തിൽ മുഖ‍്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് ചർച്ചയുണ്ടാകും. മേയ് 10ന്

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാകാൻ പ്രത‍്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ Read More »

കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമത്തിൽ പരാതി നൽകാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള കാരണമല്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകുന്നു എന്നത് കേസ് റദ്ദാക്കാനുള്ള കാരണമല്ലെന്ന് കേരള ഹൈക്കോടതി. മതിയായ തെളിവുകളുണ്ടെങ്കിൽ കേസ് രജിസ്റഅറർ ചെയ്ത് അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു. പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് സ്വദേശിയായ യുവാവിനെ കുറ്റക്കാരനായി കണ്ടെത്തിയ നടപടി ശരിവച്ചുകൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടിൽ പെൺകുട്ടി ഒറ്റക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുയും നഗ്ന ചിത്രങ്ങൾ പകർത്തുകയും പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമത്തിൽ പരാതി നൽകാൻ വൈകുന്നത് കേസ് റദ്ദാക്കാനുള്ള കാരണമല്ലെന്ന് കേരള ഹൈക്കോടതി Read More »

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാവില്ലെന്ന് സിദ്ദിഖ്

കൊച്ചി: മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ് കേരളം. കേൺഗ്രസിൽ‌ പിടിവലികൾ‌ മുറുകുകയാണ്. ഇതിനിടെ ഇപ്പോഴിതാ പ്രതികരണവുമായി നടൻ സിദ്ദിഖ് രംഗത്തെത്തയിരിക്കുകയാണ്. ഫെയ്സ് ബുക്കിലൂടെ സതീശന് പിന്തുണ നൽകിയാണ് സിദ്ദിഖിൻ്റെ പ്രതികരണം. സതീശനായിരിക്കും ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും. ആ വിശ്വാസം തകർക്കരുതെന്നും സതീശനല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്നും സിദ്ദിഖ് ഫെയ്സ് ബുക്ക് കുറിപ്പിൽ പറയുന്നു. ഫെയ്സ് ബുക്ക് കുറിപ്പിൽ നിന്നും: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാവില്ലെന്ന് സിദ്ദിഖ് Read More »

കുഴഞ്ഞുവീണു മരിച്ചതായി കരുതിയ യുവതിയുടെ മരണം കൊലപാതകം, ബന്ധു അറസ്റ്റിൽ

ഇടുക്കി: കുഴഞ്ഞുവീണു മരിച്ചതായി കരുതിയ യുവതിയുടെ മരണം കൊലപാതകം ആണെന്ന് കണ്ടെത്തൽ. ആനയിറങ്കൽ ശങ്കര പാണ്ഡ്യൻമേട് ജഗൻമോഹന്റെ ഭാര്യ ശാന്തിയെ(36) ഇക്കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് 2:00 മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. പുറത്തു പോയിരുന്ന ഭർത്താവ് തിരികെ എത്തിയപ്പോൾ അബോധാവസ്ഥയിൽ കാണപ്പെട്ട ശാന്തിയെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. യുവതിക്ക് ജീവിതശൈലി രോഗങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് മരണത്തിൽ ആർക്കും സംശയം ഉണ്ടായില്ല. മരണത്തിൽ സംശയം തോന്നിയ ശാന്തൻപാറ

കുഴഞ്ഞുവീണു മരിച്ചതായി കരുതിയ യുവതിയുടെ മരണം കൊലപാതകം, ബന്ധു അറസ്റ്റിൽ Read More »

വണ്ണപ്പുറത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്ക്

തൊടുപുഴ: വണ്ണപ്പുറത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്ക്. വണ്ണപ്പുറം ഹൈറേഞ്ച് റോഡിൽ ഇന്ന് വൈകീട്ട് ആറിനാണ് അപകടം. എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ബൈക്കിലും രണ്ടു പേർ വീതം ഉണ്ടായിരുന്നു. കള്ളിപ്പാറ വണ്ണപ്പുറം സ്വദേശികൾ ആയ ഇവരെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വണ്ണപ്പുറത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്ക് Read More »

മമതയുടെ പതനം ആഘോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാക്കൾക്കെതിരേ രാഹുൽ ഗാന്ധി രംഗത്ത്. തൃണമൂൽ കോൺഗ്രസിൻറെ പതനം ആഘോഷിച്ച് നേതാക്കളെയാണ് രാഹുൽ വിമർശിച്ചത്. മമത ബാനർ‌ജിയുടെ പതനത്തിൽ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാതിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ വലിയ ചുവടുവയ്പ്പാണെന്നും രാഹുൽ പറഞ്ഞു. “കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും ചിലർ ടിഎംസിയുടെ പരാജയത്തിൽ സന്തോഷിക്കുന്നത് കാണുന്നുണ്ട്. അവർ ഒരു കാര്യം വ്യക്തമായി മനസുലാക്കണം – അസമിലെയും ബംഗാളിലെയും ജനവിധി ബിജെപി തട്ടിയെടുക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള അവരുടെ ശ്രമത്തിൻറെ

മമതയുടെ പതനം ആഘോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് രാഹുൽ ഗാന്ധി Read More »

ഋഷഭ് പന്തിൻ്റെ ക‍്യാപ്റ്റൻസിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം

‌ന‍്യൂഡൽഹി: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈ ഇന്ത‍്യൻസിനെതിരെ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ക‍്യാപ്റ്റൻ ഋഷഭ് പന്തിൻറെ ക‍്യാപ്റ്റൻസിക്കെതിരേ വലിയ രീതിയിൽ വിമർശനം ഉയരുന്നു. മുംബൈയ്ക്കെതിരേ പരാജയപ്പെട്ടതോടെ ഇത്തവണത്തെ ഐപിഎൽ സീസണിൽ തുടർച്ചയായി ആറാം തവണയാണ് ലഖ്നൗ സൂപ്പർ ജയൻറ്സ് പരാജയം അറിയുന്നത്. മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക് പന്തിൻറെ ക‍്യാപ്റ്റൻസിയിൽ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ വെറും അഞ്ച് ബൗളർമാരെ മാത്രം ഉപയോഗിച്ചതും ഐഡൻ മാർക്രത്തിനെ ബൗളിങ്ങ് ഓപ്ഷനായി ഉപയോഗിക്കാത്തതെന്തെന്നും പൊള്ളോക്ക് ചോദിച്ചു.

ഋഷഭ് പന്തിൻ്റെ ക‍്യാപ്റ്റൻസിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരം Read More »

തൃണമൂൽ തോറ്റിട്ടില്ല, മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കില്ലെന്ന് മമത ബാനർജി. രാജി സമർപ്പിക്കാൻ താൻ ഒരുക്കമല്ലെന്നും ബിജെപി സീറ്റുകൾ മോഷ്ടിച്ചെടുക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. ഞാൻ പരാജയപ്പെട്ടിട്ടില്ല, അതു കൊണ്ട് ഞാൻ രാജ് ഭവനിലേക്ക് പോകേണ്ടതുമില്ല. ഞാൻ രാജി സമർപ്പിക്കില്ലെന്നും മമത മാധ്യമപ്രവർത്തരോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ 100 സീറ്റുകളോളം ബിജെപി മോഷ്ടിച്ചുവെന്നാണ് മമതയുടെ ആരോപണം. ഇങ്ങനെയല്ല ജനാധിപത്യം പ്രവർത്തിക്കുന്നത്. നിയമവ്യവസ്ഥ ഇല്ലാതാകുമ്പോൾ, തെരഞ്ഞെടുപ്പു കമ്മിഷൻ പക്ഷപാതപരമായി പെരുമാറുമ്പോൾ, തെറ്റായ സന്ദേശമാണ് ലോകത്തിനു ലഭിക്കുന്നതെന്നും മമത പറഞ്ഞു. തൻറെ യഥാർഥ

തൃണമൂൽ തോറ്റിട്ടില്ല, മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കില്ലെന്ന് മമത ബാനർജി Read More »

കോൺഗ്രസിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്ന് എം.എം മണി

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ വമ്പൻ തിരിച്ചടിയിൽ പ്രതികരണവുമായി സിപിഎമ്മിൻറെ മുതിർന്ന നേതാവ് എം.എം. മണി. കോൺഗ്രസിന് വോട്ട് ചെയ്തവർ വിഡ്ഢികളാണ് എന്നാണ് മണി പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പിൽ തോറ്റെന്നു കരുതി ആരും തങ്ങളെ വിലയിരുത്തേണ്ടെന്നും മുണ്ടും മടക്കിക്കുത്തിയിറങ്ങി ഇനിയും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിൻറെ കാരണം പാർട്ടി പരിശോധിക്കുമെന്നാണ് മണി കൂട്ടിച്ചേർത്തു. ‘‘തെരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലിത്. നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണം മാത്രമാണു തെരഞ്ഞെടുപ്പ്. ഉണ്ടായതു ഭരണവിരുദ്ധ വികാരമാണോയെന്നു വിലയിരുത്താതെ പറയാൻ കഴിയില്ല.

കോൺഗ്രസിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്ന് എം.എം മണി Read More »

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ രണ്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂർ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More »

നാളെ സംസ്ഥാന വ്യാപകമായി ഹോട്ടൽ സമരം

കൊച്ചി: വാണിജ്യ സിലിണ്ടർ വില വർധനയിൽ പ്രതിഷേധിച്ച് ബുധനാഴ്ച്ച ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കില്ല. മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ അറിയിച്ചു. എൽപിജി നിയന്ത്രണം ഹോട്ടൽ മേഖലയെ വ്യാപകമായി ബാധിച്ചിരുന്നു. ഇതിനിടെയാണ് വിലവർധനവ് കൂടി പ്രാബല്യത്തിൽ വരുന്നത്. ഇത് ഹോട്ടലുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലേക്ക് നയിക്കുമെന്നാണ് അസോസിയേഷൻ പറയുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം ശക്തമാവുന്നത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടർ വില

നാളെ സംസ്ഥാന വ്യാപകമായി ഹോട്ടൽ സമരം Read More »

തോൽവിക്ക് പിന്നാലെ കുറിപ്പുമായി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡി.എം.കെ കാണാത്ത വിജയങ്ങളും പരാജയങ്ങളുമില്ല എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ഗവർണർക്ക് കൈമാറിയതിനു ശേഷമായിരുന്നു സ്റ്റാലിൻറെ പ്രതികരണം. ‘‘ഡി.എം.കെ ആറ് തവണ അധികാരത്തിലിരുന്ന പാർട്ടിയാണ്. ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളുമില്ല. രാഷ്ട്രീയ പൊതുജീവിതത്തിൽ നമ്മുടെ ആദർശങ്ങൾ പരാജയപ്പെടാതിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. വിജയത്തെയും പരാജയത്തെയും ഒരുപോലെ കണ്ട് ലക്ഷ്യത്തിലേക്ക് യാത്ര തുടരുന്നവരാണ് യഥാർഥ പാർട്ടി

തോൽവിക്ക് പിന്നാലെ കുറിപ്പുമായി സ്റ്റാലിൻ Read More »

പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ കണ്ണൂരിൽ ഫ്ലക്സ് ബോർഡ്

കണ്ണൂർ‌: പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ. കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിലാണ് ഫ്ല്ക്സ് ബോർഡ് ഉയർന്നത്. ‘പാർട്ടിയാണ് വലുത്, നേതാക്കളല്ല’ എന്നെഴുതിയതിന് താഴെ പിണറായി വിജയൻ്റെയും എം.വി ഗോവിന്ദൻ്റെയും ചിത്രത്തിൽ തെറ്റെന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എം സ്വരാജിൻ്റെയും പി ജയരാജൻ്റെയും ചിത്രം വച്ച് ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ടെന്നും എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായി്കൊല്ലി എന്ന് പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പാർട്ടിയിൽ പിണറായിക്കും ഗോവിന്ദനുമെതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതിൻറെ സൂചനയാണ് പുറത്തു വരുന്നത്. എം.വി

പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ കണ്ണൂരിൽ ഫ്ലക്സ് ബോർഡ് Read More »

തൊടുപുഴയിൽ കൊരിയർ വഴി വന്ന നിരോധിത ഇഞ്ചക്ഷൻ മരുന്നുകൾ പിടികൂടി

തൊടുപുഴ: ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിനും ഇടുക്കി ഡാൻസാഫ് സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊടുപുഴയിലെ കൊരിയർ ഏജൻസിയിൽ പരിശോധന നടത്തുകയും നിരോധിത ഇഞ്ചക്ഷൻ മരുന്നുകൾ പിടികൂടുകയും ചെയ്തു. തൊടുപുഴ സ്വദേശി സുനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓർഡർ ചെയ്ത് വരുത്തിച്ച 150 ഓളം പായ്ക്കറ്റ് മരുന്നുകൾ പിടിച്ചെടുത്തു. നിരന്തരമായി ഈ പ്രവർത്തിയിൽ ഏർപ്പെടുന്ന സുനീഷിനെ നിരവധി തവണ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും വീണ്ടും ഇയാൾ കുറ്റകൃത്യം ആവർത്തിക്കുകയാണ്. പ്രധാനമായും മസിൽ പവർ കൂട്ടുന്നതിന് ഉപയോ​ഗിക്കുന്ന ഈ മരുന്ന്

തൊടുപുഴയിൽ കൊരിയർ വഴി വന്ന നിരോധിത ഇഞ്ചക്ഷൻ മരുന്നുകൾ പിടികൂടി Read More »

എം.എം മണിയുടെ കോട്ടയിളകി; ഉടുമ്പഞ്ചോലയ്ക്കിനി സേനാപതിയുടെ കാവൽ: മണ്ഡലം തിരികെ പിടിച്ചത് കാൽ നൂറ്റാണ്ടിന് ശേഷം

ഇടുക്കി: ഇടുക്കിയിലെ ഇടത് കോട്ടയായി വിലയിരുത്തപെടുന്ന ഉടുമ്പഞ്ചോലയിൽ ആധികാരിക വിജയം പിടിച്ചെടുത്താണ്, സേനാപതി വേണു മണ്ഡലം വലത് പാളയത്തിൽ എത്തിച്ചത്. 20021 വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലത്തിൽയു ഡി എഫ് ന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം ആണ്‌. അഡ്വ. സേനാപതി വേണുവിന് 64916 വോട്ടുകൾ ലഭിച്ചപ്പോൾ എൽ ഡി എഫ് ലെ കെ കെ ജയചന്ദ്രൻ 44895 വോട്ടുകൾ ആണ് നേടിയത്. എൻ ഡി എ യുടെ സംഗീത വിശ്വനാഥൻ 10157 വോട്ടുകൾ കരസ്ഥമാക്കി. ഉടുമ്പഞ്ചോലയിലെ

എം.എം മണിയുടെ കോട്ടയിളകി; ഉടുമ്പഞ്ചോലയ്ക്കിനി സേനാപതിയുടെ കാവൽ: മണ്ഡലം തിരികെ പിടിച്ചത് കാൽ നൂറ്റാണ്ടിന് ശേഷം Read More »

കേരള കോൺഗ്രസ്‌ പാർലമെൻ്ററി പാർട്ടി ലീഡറായി മോൻസ് ജോസഫിനെ നിയമിച്ചു; കൃഷിയാണ് താല്പര്യമുള്ള വകുപ്പ്; അപു ജോൺ ജോസഫ്

തൊടുപുഴ: കേരള കോൺഗ്രസ്‌ പാർലമെൻ്ററി പാർട്ടി ലീഡറായി മോൻസ് ജോസഫിനെ നിയമിച്ചുവെന്ന് അപു ജോൺ ജോസഫ് അറിയിച്ചു. കഴിഞ്ഞ ദിവസം പാർട്ടി ചെയർമാന്റെ നേതൃത്വത്തിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രി ആരെന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. മന്ത്രിമാരെയും വകുപ്പുകളും ആരൊക്കെയെന്ന് പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കും. കൃഷിയാണ് താല്പര്യമുള്ള വകുപ്പെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി.

കേരള കോൺഗ്രസ്‌ പാർലമെൻ്ററി പാർട്ടി ലീഡറായി മോൻസ് ജോസഫിനെ നിയമിച്ചു; കൃഷിയാണ് താല്പര്യമുള്ള വകുപ്പ്; അപു ജോൺ ജോസഫ് Read More »

റോഷി അഗസ്റ്റിൻ പാർട്ടിയെ വഞ്ചിച്ചു; ഇനിയും കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടുപോകും: ജയകൃഷ്ണൻ പുതിയേടത്ത്

തൊടുപുഴ: റോഷി അഗസ്റ്റിനെതിരെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത്. പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണം കാരണം റോഷി അഗസ്റ്റിനാണെന്ന് അദ്ദേഹം പറ‍ഞ്ഞു. മുന്നണി മാറ്റത്തിന് അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചില്ല. യുഡിഎഫുമായി ചർച്ചയ്ക്കുള്ള അവസരം ജോസ് കെ മാണി സൃഷ്ടിച്ചു. ഇത് പ്രമോദ് നാരായണൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇതറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് റോഷിയെ വിളിച്ചുവെന്നും ഭയന്നുപോയ റോഷി പാർട്ടിയെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഷി ഭയന്നത് മടിയിൽ കനം ഉള്ളതുകൊണ്ടാണ്. മുന്നണി

റോഷി അഗസ്റ്റിൻ പാർട്ടിയെ വഞ്ചിച്ചു; ഇനിയും കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടുപോകും: ജയകൃഷ്ണൻ പുതിയേടത്ത് Read More »

തേക്കടി വനം വകുപ്പിൽ സംരക്ഷണ വിഭാഗം ജീവനക്കാരെ മീഡിയ സെല്ലിൽ നിയമിച്ചത് വിവാദമാകുന്നു

ഇടുക്കി: നിലവിലെ നിയമങ്ങൾക്കും കേരള ഫോറെസ്റ്റ് കോഡിനും വിരുദ്ധമായി, പെരിയാർ കടുവ സങ്കേതത്തെക്കുറിച്ച് റിൽസ് തയ്യാറാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ്‌ ചെയ്യാനായി പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ(തേക്കടി) വന സംരക്ഷണ വിഭാഗം ജീവനക്കാരെ ഉൾപ്പെടുത്തി മീഡിയ സെൽ രൂപീകരിച്ച് അതിൽ ചുമതല നൽകിയ ഉത്തരവ് വിവാദമാകുന്നു. സർക്കാരിന്റെയോ, വനം വകുപ്പിന്റെയോ അനുമതി ഇല്ലാതെയാണ് വനം സംരക്ഷണ വിഭാഗം ജീവനക്കാരെ ഇത്തരത്തിൽ ഡ്യൂട്ടി മാറ്റിയത്. യൂണിഫോം ജീവനക്കാരെ വന സംരക്ഷണ ജോലികൾക്കല്ലാതെ മറ്റ് ജോലികൾക്ക് നിയമിക്കാൻ

തേക്കടി വനം വകുപ്പിൽ സംരക്ഷണ വിഭാഗം ജീവനക്കാരെ മീഡിയ സെല്ലിൽ നിയമിച്ചത് വിവാദമാകുന്നു Read More »

ഇന്ന് ലോക ആസ്ത്മ​ദിനം; ആസ്തമ – ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ശ്രദ്ധവേണം: ഡോ. എസ് രാജ്കൃഷ്ണൻ എഴുതുന്നു

ഡോ. എസ് രാജ്കൃഷ്ണൻ(കൺസൾട്ടന്റ്, പൾമണറി വിഭാ​ഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ) പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന രോ​ഗമാണ് ആസ്തമ. ശ്വാസനാളത്തെ ബാധിക്കുന്ന അലർജിയാണ് ആസ്തമയുടെ കാരണം. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിട ചുമ, വലിവ്, നടക്കുമ്പോൾ കിതപ്പ്, നെഞ്ചിൽ ഭാരം തോന്നുക, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക തുടങ്ങിയവ രോ​ഗത്തിന്റെ ലക്ഷണങ്ങളാകാം. അലർജി, ചിലരിൽ പാരമ്പര്യം ജനിതകഘടകങ്ങൾ എന്നിവ ആസ്തമയുടെ കാരണങ്ങളാകാം. രാത്രിസമയത്താണ് ആസ്തമയുടെ ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടുക. ചിട്ടയായ ജീവിതശൈലിയും, കൃത്യമായ ചികിത്സയും പാലിച്ചാൽ

ഇന്ന് ലോക ആസ്ത്മ​ദിനം; ആസ്തമ – ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ശ്രദ്ധവേണം: ഡോ. എസ് രാജ്കൃഷ്ണൻ എഴുതുന്നു Read More »

സിനിമാഭിനയവും സ്‌റ്റേജ് ഷോകളും നിർത്തിയതായി നിയുക്ത എം.എൽ.എ രമേഷ് പിഷാരടി

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എം.എൽ.എ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്നും ഇനിയുള്ള അഞ്ച് വർഷം പാലക്കാടിന് വേണ്ടി മാത്രമായാണ് ജീവിതമെന്നും അദ്ദേഹം പറഞ്ഞു. “സിനിമാഭിനയം ജീവിത മാർഗമാണ്. വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനം. ഇനി രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുകയാണ്. അഞ്ച് വർഷം പാലക്കാടിന് വേണ്ടി പ്രവർത്തിക്കണം” രമേഷ് പിഷാരടി വ്യക്തമാക്കി.

സിനിമാഭിനയവും സ്‌റ്റേജ് ഷോകളും നിർത്തിയതായി നിയുക്ത എം.എൽ.എ രമേഷ് പിഷാരടി Read More »

വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വർദ്ധന; 24 മണിക്കൂർ പ്രേതിഷേധവുമായി ബേക്കറി അസോസിയേഷൻ

കൊച്ചി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി 24 മണിക്കൂർ പ്രേതിഷേധവുമായി ബേക്കറി അസോസിയേഷൻ. സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടു പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം നിരവധി ആളുകൾ ജോലി ചെയുന്ന ഈ മേഖല പ്രതിസന്ധിയിലാകുമെന്നും ബേക്കറി അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ സജി പോൾ അറിയിച്ചു.

വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വർദ്ധന; 24 മണിക്കൂർ പ്രേതിഷേധവുമായി ബേക്കറി അസോസിയേഷൻ Read More »

തിരഞ്ഞെടുപ്പ് പരാജയം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നുവെന്ന് റോഷി അ​ഗസ്റ്റിൻ

ഇടുക്കി: തിരഞ്ഞെടുപ്പ് പരാജയം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നുവെന്ന് റോഷി അ​ഗസ്റ്റിൻ. തെറ്റ് പറ്റിയത് കണ്ടെത്തി തിരുത്തും. വികസന പ്രവർത്തനങ്ങളിൽ പുതിയ ജനപ്രതിനിധിക്ക് എല്ലാ പിന്തുണയും നൽകും. മുന്നണി മാറ്റം പാർട്ടിയിൽ ചർച്ചയായിട്ടില്ല. ഭരണ വിരുദ്ധ വികാരം ഉള്ളതായി തോന്നിയിട്ടില്ല. തോൽവി ദൈവം അറിഞ്ഞ് നൽകിയതാണെന്ന് കരുതുന്നു. ഈശ്വര വിശ്വാസത്തെ മുറുകെ പിടിക്കുമെന്നും പ്രതിസന്ധിയിൽ ദൈവത്തെ അഭയം പ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പരാജയം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നുവെന്ന് റോഷി അ​ഗസ്റ്റിൻ Read More »

പത്ത് വർഷം കേരളത്തെ ഭരിച്ച് മുടിപ്പിച്ച സർക്കാരിനെതിരെയുള്ള വിധിയെഴുത്താണിതെന്ന് അപു ജോൺ ജോസഫ്

തൊടുപുഴ: ഇത് ജനങ്ങളുടെ വിജയമാണെന്നും പത്ത് വർഷം കേരളത്തെ ഭരിച്ച് മുടിപ്പിച്ച സർക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്നും അപു ജോൺ ജോസഫ്. ടീം യുഡിഎഫ് എന്ന ആശയം നെഞ്ചിലേറ്റി നേടിയ വിജയം. ഇനിയുള്ള നാളുകൾ കേരളത്തിന്റെ സുവർണ്ണ കാലഘട്ടം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ത് വർഷം കേരളത്തെ ഭരിച്ച് മുടിപ്പിച്ച സർക്കാരിനെതിരെയുള്ള വിധിയെഴുത്താണിതെന്ന് അപു ജോൺ ജോസഫ് Read More »

വൈകാരിക കുറിപ്പുമായി ആർ.എം.പി സ്ഥാനാർ‌ത്ഥി കെ.കെ രമ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വിജയത്തിലേക്ക് കുതിക്കുന്നതിനിടെ വൈകാരിക കുറിപ്പുമായി ആർ.എം.പി സ്ഥാനാർ‌ഥി കെ.കെ രമ. ഭൂരിപക്ഷം പതിനായിരത്തിനോട് അടുക്കുമ്പോഴാണ് കെ.കെ രമയുടെ പ്രതികരണം. കെ.കെ രമയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്; പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു… രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.

വൈകാരിക കുറിപ്പുമായി ആർ.എം.പി സ്ഥാനാർ‌ത്ഥി കെ.കെ രമ Read More »

തെരഞ്ഞെടുപ്പനിടെ ഓഹരി വിപണിയിൽ മുന്നേറ്റം

മുംബൈ: കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്ന നിർണായക ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. നീണ്ട വാരാന്ത്യത്തിന് ശേഷം വിപണി തുറന്നപ്പോൾ സെൻസെക്സ് 76,913 ലും നിഫ്റ്റി 23,997 ലുമാണ്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലസൂചനകളും പശ്ചിമേഷ്യയിലെ സംഘർഷം കുറഞ്ഞതുമാണ് വിപണിയെ മെച്ചപ്പെടുത്തിയത്. വിപണി മികച്ച മുന്നേറ്റം കാഴ്ചവെച്ചതോടെ നിക്ഷേപകരുടെ സമ്പത്തിൽ 5.4 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായി. വിപണിയിലെ അസ്ഥിരതാ സൂചികയായ വിഐഎക്‌സ് 4.5 ശതമാനം താഴുകയും ചെയ്തു.

തെരഞ്ഞെടുപ്പനിടെ ഓഹരി വിപണിയിൽ മുന്നേറ്റം Read More »

കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ഭരണകക്ഷികൾക്ക് തിരിച്ചടി

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തകർന്നടിഞ്ഞ് ഭരണ കക്ഷികൾ. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലേയും ഭരണ കക്ഷിയായ എൽഡിഎഫും ഡിഎംകെയും തൃണമൂൽ കോൺഗ്രസും തകർന്നടിയുന്ന കാഴ്ചയാണ്. മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരും പരാജയ ഭീഷണിയിലാണ്. കേരളത്തിൽ ഇടതു കോട്ടകൾ പോലും തകർന്നടിഞ്ഞിരിക്കുകയാണ്. പിണറായിയുടെ ധർമ്മടത്തുപോലും ഭരണവിരുദ്ധ വികാരം ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ‌ 50,000ത്തിനു മുകളിൽ ഭൂരിപക്ഷവുമായി ജയിച്ചുകയറി പിണറായി ഇത്തവണ തുടക്കത്തിലെ പതറുന്ന കാഴ്ചയാണ് കണ്ടത്. ആറ്

കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ഭരണകക്ഷികൾക്ക് തിരിച്ചടി Read More »

നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ

കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് വൻ തിരിച്ചടി. നാലാം റൗണ്ട് എണ്ണുമ്പോൾ‌ എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ പിന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദാണ് ലീഡ് ചെയ്യുന്നത്. നാലാം റൗണ്ടിൽ 2821 ആയി ലീഡ് ഉയർത്തുകയായിരുന്നു. മൂന്നാം റൗണ്ട് എണ്ണിയപ്പോൾ 2033 വോട്ടിന് പിന്നിലായിരുന്നു. തുടക്കം മുതൽ പിണറായി വിജയൻ ധർമടത്ത് പിന്നിലാണ്. 2021 ൽ വമ്പൻ‌ ഭൂരിപക്ഷത്തിലാണ് പിണറായി ധർമടത്തു നിന്ന് വിജയിച്ചത്. 50123 വോട്ടുകളുടെ ഭൂരിപക്ഷമാണ് പിണറായിക്ക് ലഭിച്ചത്. കോൺഗ്രസിലെ സി രഘുനാഥിനെയാണ്

നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ Read More »

പിണറായി വിജയനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. യുഡിഎഫ് വിജയം ഉറപ്പിച്ച നിലയിലാണ്. 90 ഓളം സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത് നാൽപതിലധികം വോട്ടുകളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. ധർമടത്ത് പിണറായി വിജയൻ പിന്നിലാണ്. 2000 ത്തിലധികം വോട്ടിനാണ് പിന്നിൽ. ഇപ്പോഴിതാ എൽഡിഎഫിനും പിണറായിക്കുമെതിരേ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ‌എ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ് ബൂക്കിലൂടെയാണ് പ്രതികരണം.

പിണറായി വിജയനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ Read More »

പാമ്പ് കടിയേറ്റ് പരിക്കേറ്റയാളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വീട്ടുമുറ്റത്തെ മതിലിൽ നിന്നും പാമ്പിൻ്റെ കടിയേറ്റ നീലൂർ സ്വദേശി പി.എം തോമസിനെ(71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തോമസിന്റെ കൈക്കാണ് പരിക്കേറ്റത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

പാമ്പ് കടിയേറ്റ് പരിക്കേറ്റയാളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

വാഹനാപകടത്തിൽ പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: കാറുകൾ കൂട്ടിയിടിച്ചു പരിക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് വിരുന്നിൽ പങ്കെടുത്ത് മടങ്ങിയ റാന്നി അത്തിക്കയം സ്വദേശികളായ ഓമന(61), അജിത് ബാബു(30) എന്നിവർക്കും കൊടുങ്ങൂർ സ്വദേശി റ്റി.എ പ്രസാദിനുമാണ്(56) പരുക്കേറ്റത്.

വാഹനാപകടത്തിൽ പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

“തലമുറകളുടെ പാലം: അകലം കുറയ്ക്കാനുള്ള പുതിയ വഴികൾ”; രവി തൊടുപുഴ എഴുതുന്നു

ഇന്നത്തെ സമൂഹത്തിൽ പലരും പങ്കുവെക്കുന്ന ഒരു ആശങ്കയാണ് — “പുതിയ തലമുറ നമ്മളിൽ നിന്ന് അകന്നുപോകുകയാണ്” എന്നത്. അവരുടെ സമീപനങ്ങളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങൾ പലപ്പോഴും നമ്മെ ആശങ്കപ്പെടുത്തുകയും ചിലപ്പോൾ ഭയപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, ഈ മാറ്റങ്ങളെ നാം എങ്ങനെ കാണുന്നു എന്നതിലാണ് പ്രശ്നത്തിന്റെയും പരിഹാരത്തിന്റെയും താക്കോൽ. ചരിത്രം നോക്കിയാൽ ഓരോ തലമുറയും മുൻ തലമുറയ്ക്ക് വ്യത്യസ്തമായി തോന്നിയിട്ടുണ്ട്. “ഇവരുടെ കാലം മാറിപ്പോയി” എന്ന അഭിപ്രായം പുതിയതല്ല. പക്ഷേ സമയം തെളിയിച്ച ഒരു സത്യമുണ്ട് — മാറ്റങ്ങൾക്കൊപ്പം

“തലമുറകളുടെ പാലം: അകലം കുറയ്ക്കാനുള്ള പുതിയ വഴികൾ”; രവി തൊടുപുഴ എഴുതുന്നു Read More »

പുതുപ്പള്ളി‍യിൽ ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കൂറ്റൻ ലീഡ് ഉയർത്തി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയും മുൻ മുഖ‍്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ. നിലവിൽ അദ്ദേഹത്തിൻറെ ലീഡ് 20000 കടന്നു. ആറ് റൗണ്ടുകൾ വോട്ടെണ്ണി പൂർത്തിയായപ്പോഴാണ് 21,691 വോട്ടിൻറെ ലീഡിലേക്ക് എത്തിയത്. 1970 മുതൽ 2023 വരെ ഉമ്മൻ ചാണ്ടി തുടർച്ചയായി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.

പുതുപ്പള്ളി‍യിൽ ചാണ്ടി ഉമ്മൻ Read More »

യു.ഡി.എഫ് ക്യാംപുകളിൽ വൻ ആഘോഷം

കൊച്ചി: സംസ്ഥാനത്ത് വിജയം ഉറപ്പിച്ച കോൺഗ്രസ് നേതാക്കൾ ആഘോഷം ആരംഭിച്ചു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കേക്കു മുറിച്ചും കോൺഗ്രസ് പലവിധത്തിൽ ആഘോഷിക്കുകയാണ്. യുഡിഎഫ് നിലവിൽ 95 സീറ്റിന് മുകളിൽ ലീഡ് നിലനി‍ർത്തിയിരിക്കുകയാണ്. 10 വർഷത്തിന് ശേഷം കിട്ടുന്ന ഉജ്ജ്വല വിജയമാണിത്. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്രയധികം ലീഡോടെയുള്ള വിജയം കോൺഗ്രസ് പ്രവർത്തകരിൽ വല്ലാത്ത ആവേശം ഉണർത്തിയിട്ടുണ്ട്. അതേസമയം മേയ് 10 ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. മേയ് 8 ന് ഡൽഹിയിൽ നേതാക്കളുടെ യോഗം ചേർന്നതിന്

യു.ഡി.എഫ് ക്യാംപുകളിൽ വൻ ആഘോഷം Read More »

വിവിധ അപകടങ്ങളിൽ 3 കുട്ടികൾ അടക്കം 5 പേർക്കു പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിണ്ണാക്കനാട് ഭാഗത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ (9) അൻവിൻ ജൂബിൻ ( 7) ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ ( 10) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി അനൂപിന്( 35) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു

വിവിധ അപകടങ്ങളിൽ 3 കുട്ടികൾ അടക്കം 5 പേർക്കു പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

ബാംഗ്ലൂരിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

ബാംഗ്ലൂർ: ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് ഏഴ് മരണം. വിനോദയാത്ര സംഘത്തിലെ രണ്ട് മലയാളികളും ഇതിൽ ഉൾപ്പെടുന്നു. എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ച മറ്റുള്ളവർ കച്ചവടക്കാരാണെന്നാണ് വിവരം. പരുക്കേറ്റ മൂന്ന് മലയാളികളുടെ ഉൾപ്പെടെയുള്ളവരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായം

ബാംഗ്ലൂരിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി Read More »

എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. കൊല്ലം സ്വദേശി ചിപ്പിയാണ് മരണപ്പെട്ടത്. വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു Read More »

നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കെ‍ മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80 – 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ. എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ‍്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ‍്യമില്ലെന്ന് പറഞ്ഞ മുരളീധരൻ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കൂട്ടിച്ചേർത്തു. പാർട്ടി പരാജയപ്പെട്ടിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര‍്യമില്ലെന്നും ജയിച്ചാൽ യുഡിഎഫിനാണ് ക്രെഡിറ്റെന്നും വിജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളിൽ വട്ടിയൂർക്കാവും ഉള്ളതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുൻ നിലമ്പൂർ എംഎൽഎയും ബേപ്പൂരിലെ യുഡിഎഫ്

നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കെ‍ മുരളീധരൻ Read More »

ഇറാനെതിരെയുള്ള യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 25 ബില‍്യൺ ഡോളർ

ടെഹ്റാൻ: ഇറാനെതിരെയുള്ള യുദ്ധത്തിന് യുഎസ് 25 ബില‍്യൺ ഡോളർ ( ഏകദേശം 2.08 ലക്ഷം കോടി രൂപ) ചെലവാക്കിയതായി പെൻറഗൺ. കഴിഞ്ഞ ദിവസം നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് യുദ്ധവുമായി ബന്ധപ്പെട്ട ഔദ‍്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. പശ്ചിമേഷ‍്യയിൽ സംഘർഷം ആരംഭിച്ച് 60 ദിവസം പിന്നിടുമ്പോഴും എന്ന് യുദ്ധം അവസാനിക്കുമെന്ന കാര‍്യത്തിൽ അദ്ദേഹം വ‍്യക്തമാക്കിയില്ല. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം തുടരുമെന്ന് പറഞ്ഞ പീറ്റ് ഹെഗ്സെത്ത് ഇറാൻ ആണവായുധം നിർമിക്കുന്നത്

ഇറാനെതിരെയുള്ള യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 25 ബില‍്യൺ ഡോളർ Read More »

തൊടുപുഴയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്ററുകൾ

തൊടുപുഴ: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കുന്ന സാഹചര‍്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്ററുകൾ. ഇന്ത‍്യൻ നാഷണൽ കോൺ‌ഗ്രസ് ഫാമിലിയുടെ പേരിൽ തൊടുപുഴയിലാണ് പോസ്റ്റർ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. പിആർ വർക്കിൻറെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിൻറെ മുഖ‍്യമന്ത്രി ആകാനുള്ള സതീശൻറെ വ‍്യാമോഹം വിലപ്പോകില്ലെന്നാണ് പോസ്റ്ററിൽ പറയുന്നത്.

തൊടുപുഴയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്ററുകൾ Read More »

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മാതാപിതാക്കൾക്കൊപ്പം അവശ നിലയിൽ കണ്ട ഒന്നര വയസ്സുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊച്ചി: ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശ നിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടലിലാണ് ലഹരിക്കടിമകളായ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ 24കാരനായ അച്ഛനും 21കാരിയായ അമ്മയും ശിശുക്ഷേമസമിതി ഓഫീസിലെത്തി കുഞ്ഞിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു.

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മാതാപിതാക്കൾക്കൊപ്പം അവശ നിലയിൽ കണ്ട ഒന്നര വയസ്സുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു Read More »

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 30ന്, വ‍്യാഴാഴ്ച്ച) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചു. കണ്ണൂർ, കാസറഗോഡ്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ‍്യതയുള്ളതിനാൽ‌ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് Read More »