Timely news thodupuzha

ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയെടുത്ത് എസ്.ഐ.റ്റി സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മൊഴിയെടുപ്പുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തതെന്നാണ് സൂചന.

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വർണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിൻറെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിൻറെ ഭാഗമായാണ് തന്ത്രിമാരുടെ നിർണായക മൊഴിയെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *