കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തിൽ വണ്ടിയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്നാണ് കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു.
കണ്ണൂരിൽ വച്ച് ഫെബ്രുവരി രണ്ടിനായിരുന്നു ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തും വെന്തുമരിച്ചത്. പൂർണ ഗർഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെ കാറിന് തീപിടിക്കുകയായിരുന്നു. ആറ് പേരാണ് അപകടം ഉണ്ടായ സമയത്ത് കാറിലുണ്ടായിരുന്നത്. ഒരു കുട്ടി ഉൾപ്പെടെ കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന നാല് പേർ അപകടത്തിൽ നിന്ന് അത്ഭുതരകമായി രക്ഷപ്പെട്ടു.