Timely news thodupuzha

logo

ക്ഷേത്ര ഭൂമി കയ്യേറിയതിനെതിരെ പ്രതിഷേധ സംഗമം നടത്തി

തൊടുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുമാരമംഗലം വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികൾ അനധികൃതമായി കയ്യേറിയതിനെതിരെ ഭക്തജനങ്ങളുടെ സഹകരണത്തോടെ ക്ഷേത്ര സംരക്ഷണസമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ദേശത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തരാണ് പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്. ക്ഷേത്ര അനുഷ്ഠാനങ്ങളുടെയും ക്ഷേത്രഭൂമി സംരക്ഷിക്കേണ്ട ആവശ്യകതയേയും കുറിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ സ്വാമി ചൈതന്യാനന്ദ സരസ്വതിയും, വിശ്വഹിന്ദു പരിഷത്ത് ഇടുക്കി ജില്ല പ്രസിഡന്റ് ബിജു കൃഷ്ണനും സംസാരിച്ചു. ക്ഷേത്രസംരക്ഷണസമിതി രക്ഷാധികാരി എസ് ആർ ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രത്യേകം തയ്യാറാക്കിയ ഹോമ കുണ്ഡത്തിൽ ഭക്തരുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.

ക്ഷേത്ര സ്ഥല സംബന്ധമായ കാര്യങ്ങളും ക്ഷേത്രഭൂമിയുടെ കേസിന്റെ വിശദവിവരണവും ഉപദേശക സമിതി വൈസ് പ്രസിഡന്റ് പ്രതീഷ് കുമാർ ഭക്തർക്കായി വിശദീകരിച്ചു. ക്ഷേത്രഭൂമി സംരക്ഷിക്കുന്നതിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും ക്ഷേത്ര സംരക്ഷണ സമിതിക്ക് ഉണ്ടാകുമെന്ന് വിവിധ ഹിന്ദു സാമുദായിക സംഘടന നേതാക്കൾ ഉറപ്പു നൽകി.

Leave a Comment

Your email address will not be published. Required fields are marked *