
തൊടുപുഴ: നഗരസഭയിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരെയും ചെയർമാന്മാരെയും തെരഞ്ഞെടുത്തു. യു.ഡി.എഫിന് ആധിപത്യം. ആറ് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും യു ഡി എഫിന് ലഭിച്ചു.



ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി വൈസ് ചെയർമാൻ കെ ദീപക് , വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായി സുബൈദ സെയ്തുമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനായി പി.എ ഷാഹുൽ ഹമീദ്, ആരോഗ്യകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനായി മേഴ്‌സി സെബാസ്റ്റ്യൻ, വിദ്യാഭ്യാസം, കലാ കായിക സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സണായി റംസിയ നിയാസ്, പൊതുമരാമത്ത് വിഭാഗം സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനായി ടി. കെ സുധാകരൻ നായർ എന്നിവരെയാണ് തെരഞ്ഞെടുത്തത്.


ഡെപ്യൂട്ടി കലക്ടർ അനൂപ് ഗാർഗ് വരണാധികാരിയായിരുന്നു. 38 അംഗ കൗൺസിലിൽ യു ഡി എഫിന് രണ്ട് സ്വതന്ത്രരുടെയടക്കം 22 അംഗങ്ങളുടെ പിന്തുണയുണ്ട്. ഒമ്പത് ബി ജെ പി അംഗങ്ങളും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. എൽ ഡി എഫിന് ആറ് അംഗങ്ങൾ മാത്രമാണുള്ളത്.






