Timely news thodupuzha

എസ്.എസ്.എൽ.സി മാതൃക ചോദ്യപേപ്പർ ബുക്ക്‌ലെറ്റ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു

ഇടുക്കി: വിദ്യാർഥികൾക്കും അധ്യാപകർക്കും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വഴികാട്ടിയാകുന്ന മാതൃക ചോദ്യപേപ്പർ ബുക്ക്‌ലെറ്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു.


കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആൻസൺ ജോസഫിന്റെ നേതൃത്വത്തിൽ വിദഗദ്ധരായ നൂറ് അധ്യാപകരുടെ മൂന്ന് മാസത്തോളമുള്ള പ്രയത്‌നത്തിന്റെ ഫലമായാണ് എല്ലാ വിഷയങ്ങളിലുമുള്ള മാതൃകാ ചോദ്യപേപ്പർ ബുക്ക്‌ലെറ്റ് തയ്യാറാക്കിയത്. പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ ചോദ്യമാതൃകകൾ, ഉയർന്ന തലത്തിലുള്ള ചിന്താശേഷി പരീക്ഷിക്കുന്ന ചോദ്യങ്ങൾ എന്നിവയെല്ലാം ബുക്ക് ലെറ്റിന്റെ പ്രത്യേകതയാണ്.

2026 വർഷത്തിലെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഉതകുന്ന രീതിയിൽ പുതിയ പാറ്റേണിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ക്വസ്റ്റ്യൻ ബുക്ക്‌ലെറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദ്യാഭ്യാസ ജില്ല ഓഫീസ് ഇത്തരത്തിലുള്ള മോഡൽ ക്വസ്റ്റ്യൻ ബുക്ക്‌ലെറ്റ് പുറത്തിറക്കുന്നത്. ഈ പുസ്തകത്തിലുള്ള ചോദ്യങ്ങൾ വിശകലനം ചെയ്ത് പഠിച്ചാൽ ഉന്നത വിജയം നേടുന്നതിന് സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. മാറിയ ചോദ്യരീതിയ്ക്ക് അനുസൃതമായിത്തന്നെ മൾട്ടിപ്പിൾ ചോയ്‌സ് ക്വസ്റ്റിൻ രീതി (MCQ), പ്രസ്താവന രീതി ചോദ്യങ്ങൾ തുടങ്ങി എല്ലാത്തരം ചോദ്യങ്ങളും ഈ ബുക്ക്‌ലെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *