ഇടുക്കി: സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് അടിസ്ഥാന സൗകര്യ മേഖലയിൽ നല്ല നിലയിൽ മുന്നേറ്റമുണ്ടായക്കി എന്നുള്ളത് അഭിമാനകരമാണെന്ന് മന്ത്രി വീണാ ജോർജ്ജ്. ഇനിയുള്ള നിർമ്മാണ പദ്ധതികളിൽ തുരങ്കപാത പോലുള്ള പദ്ധതികൾ ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് തീരുമാനം. കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് വേണ്ടി 10 കോടി രൂപയാണ് ഈ ബജറ്റിൽ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കട്ടപ്പന മുതൽ തേനി വരെ 20 കിലോ മീറ്റർ യാത്രാ ലാഭം സാധ്യമാക്കുന്ന ഒരു വലിയ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. നിയമസഭയിൽ തുരങ്ക പാതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി വീണ ജോർജ്.
കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് വേണ്ടി 10 കോടി രൂപയാണ് ഈ ബജറ്റിൽ അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി






