Timely news thodupuzha

logo

ഇടുക്കിയിൽ കാട്ടുതീ പടർന്ന് വൻ നാശം; രണ്ട് ഹെക്ടറോളം സ്ഥലം കത്തി നശിച്ചു

ഇടുക്കി: ജില്ലാ ആസ്ഥാനത്ത് വാഴത്തോപ്പിന് സമീപം കാട്ടുതീ പടർന്ന് വൻ നാശം രണ്ട് ഹെക്ടറോളം സ്ഥലം കത്തി നശിച്ചു. അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വാഴത്തോപ്പ് പള്ളിക്കവലക്കും തടിയമ്പാടിനും ഇടയിലാണ് തീപടർന്നത്. റോഡിന് മുകൾ ഭാഗത്തെ തരിശ് ഭൂമിക്ക് പുറമേ ഒരേക്കറിലധികം കൃഷി ഭൂമിയും അഗ്നിക്കിരയായി. റോഡിലൂടെ പോയ ബൈക്ക് യാത്രികൻ വിളിച്ചറിയിച്ചതിനെ തുടർന്ന് ഇടുക്കിയിൽ നിന്നും അഗ്നിശമനസേന വിഭാഗം എത്തി തീയണച്ചു. ഇതേ തുടർന്ന് ഏറെ സമയം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വഴിയാത്രക്കാർ ആരോ സിഗരറ്റ് കുറ്റി എറിഞ്ഞതാവാം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *