Timely news thodupuzha

logo

സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍

ഇടുക്കി: സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍. മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്വത്ത് ഇടപാടുകള്‍ ഇ.ഡി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി മൂന്നാറില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 വര്‍ഷത്തെ പൊതുജീവിതം കൊണ്ട് ഒന്നും നേടിയിട്ടില്ല. സോഷ്യല്‍ ഓഡിറ്റിന് താന്‍ തയാറാണ്. താന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിച്ചുവെന്നും എസ് രാജേന്ദ്രന്‍ മൂന്നാറില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *